Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മറ്റൊരു മേലുവേദന... ശിവശങ്കറിന് പിന്നാലെ ചോദ്യം ചെയ്യലിന് വരാന്‍ പറ്റില്ലെന്ന് ഉറച്ച് ബിനീഷ് കോടിയേരി; ഉടന്‍ ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ മുന്നറിയിപ്പ്; കടുപ്പിച്ച് ബംഗളൂരൂ എന്‍ഫോഴ്‌സ്‌മെന്റ്; അറസ്റ്റ് മണത്താല്‍ മുന്‍കൂര്‍ ജാമ്യത്തിന് പോകാന്‍ സാധ്യത

23 OCTOBER 2020 10:39 AM IST
മലയാളി വാര്‍ത്ത

ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നത് വളരെ ഗൗരവകരമായി എടുത്തിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്നത്തെ ബെംഗളൂരു ചോദ്യം ചെയ്യലില്‍ തളര്‍ന്നവശനായ ബിനീഷ് കോടിയേരിയെ സഹോദരനാണ് വീട്ടിലെത്തിച്ചത്. ഇടയ്ക്ക് അറസ്റ്റ് ചെയ്യുമോന്ന് പോലും ഭയപ്പെട്ടു. ഇതിന് പിന്നാലെയാണ് അടുത്ത ചോദ്യം ചെയ്യലിന് ഇഡി വിളിപ്പിച്ചപ്പോള്‍ തെന്നി മാറിയത്.

കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിനീഷ് കോടിയേരി ഹാജരായില്ല. സുഖമില്ലെന്ന കാരണം പറഞ്ഞാണു ബിനീഷ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാതിരുന്നത്. അതേസമയം ബിനീഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ് കൊച്ചി ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് കടുത്ത നടപടികളിലേക്കു നീങ്ങുന്നുവെന്നാണു വിവരം. ഇതിനിടയില്‍ ബിനീഷിനെ വെട്ടിലാക്കി ലഹരിക്കടത്തിലെ പ്രതിയായ കൊച്ചിസ്വദേശി മുഹമ്മദ് അനൂപ് എന്‍ഫോഴ്‌സ്‌മെന്റിനു മൊഴി നല്‍കിയിട്ടുണ്ട്.

താന്‍ പണം ആവശ്യപ്പെട്ടതു ബിനീഷ് കോടിയേരിയോടു മാത്രമാണ്. എന്നാല്‍, വിവിധ അക്കൗണ്ടുകളില്‍നിന്നു പണം തന്റെ അക്കൗണ്ടുകളിലേക്കെത്തി. ഇത് എങ്ങനെയെന്നു തനിക്കറിയില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിനു മൊഴി നല്‍കിയിരിക്കുന്നത്.

ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന ബിനീഷ് കോടിയേരിക്കെതിരേ നടപടി കടുപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചതിനു പിന്നാലെയാണ് അനൂപ് മുഹമ്മദിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നത്.

ഇരുവരെയും ഒരുമിച്ചിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം നടത്തിയിരുന്നത്.

നേരത്തെ ഇതുസംബന്ധിച്ച് ഇരുവരും നല്‍കിയ മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതിനാലാണു വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണു സൂചന. കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ ചോദ്യംചെയ്തശേഷം ബിനീഷിനെ പറഞ്ഞുവിട്ടിരുന്നു. എന്നാല്‍, ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നില്ല.

അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍.ഐ.എ. ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ കൊച്ചിയില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ബെംഗളുരുവിലും ബിനിഷിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ ഇ.ഡി.യില്‍നിന്ന് എന്‍.ഐ.എ. ശേഖരിച്ചിരുന്നു.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും ചോദ്യങ്ങള്‍ ഉണ്ടാകും. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ.യുടെ ദക്ഷിണമേഖല ഓഫീസ് ഇതുസംബന്ധിച്ച മൊഴികളടക്കം ശേഖരിച്ചിട്ടുണ്ട്. ബെംഗളൂരു മയക്കുമരുന്ന് കേസ് നിലവില്‍ എന്‍.ഐ.എ. ഔദ്യോഗികമായി അന്വേഷിക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നതില്‍ പ്രാഥമിക അവലോകനം നടന്നിട്ടുണ്ട്.

ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് പലതവണ ബിനീഷ് സ്വന്തം അക്കൗണ്ടില്‍നിന്നും ലക്ഷക്കണക്കിനു രൂപ നല്‍കിയതായി തെളിഞ്ഞിരുന്നു. ഈ പണം വിദേശികളില്‍നിന്ന് മയക്കുമരുന്ന് വാങ്ങുന്നതിന് അനൂപ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എന്‍.ഐ.എ. സംശയിക്കുന്നത്. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ബിനീഷ് ഹാജരാകാത്തത്. ഇതോടെയാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ കര്‍ശന നിലപാടുമായി മുന്നോട്ട് പോയത്.

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends