കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് പിടി വീണത് .... ഇന്ന് അറസ്റ്റോ?ശിവശങ്കരാ നീ തീര്‍ന്നു ഇഡിയുടെയും കസ്റ്റംസിന്റെയും ഡബിള്‍ സ്ട്രോങ്ങ് പൂട്ട് ഇങ്ങനെ

പിഴിച്ചിലും ഉഴിച്ചിലും കിഴിയും ധാരയുമൊക്കെയായി എത്ര ദിവസം ശിവശങ്കരന് എണ്ണത്തോണിയില്‍ കിടക്കാനാകും. ആയുര്‍വേദവിധി പ്രകാരം തൊലിപ്പുറത്തിനടിയിലുള്ള ഏതു ചികിത്സയും 7, 14, 21 എന്നിങ്ങനെ കണക്കിലാണ് വേണ്ടിവരാറുള്ളത്. ആയുര്‍വേദ വിധിയുടെ ആനുകൂല്യം പറ്റി, തോണിയിലെ കുളിയും ചൂടുപിടിത്തവും കിഴികുത്തുമൊക്കെയായി, ഏറെ നേരംകൂടി സുഖവാസം ശിവശങ്കരനു തുടരാനാവുമെന്നു തോന്നുന്നില്ല. ചികിത്സ 21 ദിവസം വരെ നീട്ടിയെടുക്കാനും സാധിക്കില്ല.
ഹൈക്കോടതിയില്‍നിന്ന് ഇന്നലെ എന്‍ഐഎയുടെ വിട്ടുവീഴ്ചയില്‍ കിട്ടിയ നേരിയ ജാമ്യ ഇളവുകളിലൊന്നും കാര്യമില്ല. കസ്റ്റംസും എന്‍ഫോഴ്സ്മെന്റും സ്വര്‍ണക്കടത്ത്, കള്ളപ്പണം ഇടപാട് കേസുകളില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വട്ടം പൊതിയാന്‍ പുറത്തു കാത്തിരിപ്പാണ്. ഹൈക്കോടതിയില്‍ ഡോക്ടറുടെ കുറിപ്പടി സമര്‍പ്പിച്ച് ശിവശങ്കരന്‍ ചോദ്യം ചെയ്യലിലും അറസ്റ്റിലും നിന്ന് ഒഴിവാകാന്‍ വക്കീല്‍ബുദ്ധിയില്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഈ കളിയും കുളിയും ഇനിയൊരു ദിവസം കൂടി തുടരാനാവില്ലെന്ന ഉറച്ച നിലപാിലാണ് എന്‍ഫോഴ്സ്മെന്റും കസ്റ്റംസുമൊക്കെ.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മനസാക്ഷി സൂക്ഷിപ്പിക്കുകാരനുമായിരുന്ന എം.ശിവശങ്കറിനെ, കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടി വരുമെന്ന,് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ആവശ്യപ്പെടുമെന്നുതീര്‍ച്ചയാണ്. അതുകൊണ്ടു തന്നെ ശിവശങ്കരന്ജാമ്യം നല്‍കരുതെന്ന് ഇന്നു കേസ് പരിഗണിക്കാനിരിക്കെ, ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന എതിര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ എത്രത്തോളമുണ്ടെന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കരന് എത്രത്തോളം പങ്കാളിത്തമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായി മനസിലാക്കിയിട്ടുണ്ട്. അവരുടെ ചോദ്യങ്ങളില്‍ നിന്ന് ഇതുവരെ ഒഴിഞ്ഞുമാറിയ തന്ത്രപരമായി രക്ഷപ്പെട്ടിരുന്ന ശിവശങ്കരനു മുന്നില്‍ വ്യക്തമായ തെളിവുകള്‍ നിരത്തിയാണ് ഇനി ചോദ്യം ചെയ്യലുണ്ടാവുക.
സ്വപ്ന സുരേഷ് നയതന്ത്ര ബാഗേജിലൂടെ സുരേഷ് സ്വര്‍ണം കടത്തിയ വിവരം ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന ന്യായം വിലപ്പോകില്ലെന്നും, എല്ലാ കാര്യങ്ങളും ഇവര്‍ വാട്സാപ്പിലൂടെ അപ്പപ്പോള്‍ പരസ്പരം കൈമാറിയിരുന്നുവെന്നും, ഏറെ ദിവസങ്ങളിലും രാത്രിയിലോ പകലോ കൂടി കണ്ടിരുന്നുവെന്നും, എന്‍ഫോഴ്സ്മെന്റ് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. സ്വപ്നയ്ക്കൊപ്പം ബാഗ് നിറയെ 20 ലക്ഷം രൂപയുടെ കെട്ടുകളുമായി ശിവശങ്കര്‍ ചാര്‍ച്ചേഡ് അക്കൗണ്ടന്റിന്റെ പക്കലെത്തിയതായും, പണം കൈകാര്യം ചെയ്യാന്‍ സ്വപ്നയെ സഹായിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും, ഇഡിയുടെ വിശദീകരണത്തില്‍ പറയുന്നു. തനിക്ക് 20 വര്‍ഷത്തിലധികം പരിചയമുണ്ടെന്ന അവകാശത്തോടെയാണ് സ്വപ്നറാണിയെ ശിവശങ്കരന്‍ അവതരിപ്പിച്ചതുപോലും.
സ്വപ്ന കൈവയ്ക്കുന്നിടത്തും കയറിച്ചെല്ലുന്ന ഇടങ്ങളിലുംനിന്നൊക്കെ കോടികള്‍ സമ്പാദിച്ചിരുന്നതും സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകളില്‍
വന്‍തോതില്‍ കമ്മിഷന്‍ പറ്റിയതും ശിവശങ്കറിന് നന്നായി അറിയാമായിരുന്നു. ഇതൊക്കെ നിഷേധിച്ച ശിവശങ്കറിനെ, തെളിവുകളുടെ ബലത്തില്‍ പൂട്ടാനാണ് എന്‍ഫോഴ്സ്മെന്റ് കാത്തിരിക്കുന്നത്. സ്വപ്നയുമായി ചേര്‍ന്ന് ജോയിന്റ് ലോക്കര്‍ ആരംഭിക്കാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നും, തിരുവനന്തപുരം എസ്ബിഐയില്‍ സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറന്നെന്നുമുള്ള, ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയും
എന്‍ഫോഴ്സ്മെന്റ് മുന്നോട്ടുവയ്ക്കുന്നു. കോടികളുടെ കള്ളപ്പണം ഇടപാട് നടത്തിയെന്നും, സ്വര്‍ണക്കടത്തിലെ പ്രതികള്‍ക്ക് സാമ്പത്തിക സംരക്ഷണംഅടക്കമുള്ള സഹായങ്ങള്‍ നല്‍കിയെന്നുമാണ്, ഇഡി ശിവശങ്കര്‍ക്കെതിരേ ഉന്നയിച്ചിരിക്കുന്ന മറ്റ് ആരോപണങ്ങള്‍.
എന്നാല്‍ നയതന്ത്ര പാസ്പോര്‍ട്ട് പോലും ഒഴിവാക്കി നടത്തിയ ഔദ്യോഗിക യാത്രകളില്‍, സ്വപ്നയെ ശിവശങ്കര്‍ ഒപ്പം കൂട്ടിയതടക്കമുള്ള കാര്യങ്ങളിലെ ദുരൂഹത പുറത്തുവരേണ്ടതുമുണ്ട്. പ്രത്യേകിച്ചു ഒമാനില്‍വച്ചുള്ള കൂടിക്കാഴ്ചയും അവിടത്തെ ഒരുമിച്ചുള്ള താമസവും.
ഇന്നു ഹൈക്കോടതിയില്‍നിന്ന് ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ആ നിമിഷം ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുക്കും, അറസ്റ്റുമുണ്ടാകും. അത്തരത്തില്‍ ശിവശങ്കരന് ഇന്ന് അതിനിര്‍ണായകം തന്നെ.
https://www.facebook.com/Malayalivartha