കോവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിച്ചു, കുഞ്ഞിന് രോഗലക്ഷണങ്ങളില്ല
ഗര്‍ഭിണിയായ യുവതി കോവിഡ് സ്ഥിരീകരിച്ച ശേഷം പെണ്‍കുഞ്ഞിനു ജന്മം നല്കി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് ചേറ്റുകുഴി സ്വദേശിനിയായ 23 വയസുകാരി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് രോഗലക്ഷണങ്ങളില്ല.
പ്രസവത്തീയതി 24-നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വേദന അനുഭവപ്പെട്ടതോടെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സ തുടങ്ങുന്നതിന്റെ ഭാഗമായി ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ലേബര്‍ ഐസൊലേഷന്‍ റൂമില്‍ പ്രവേശിപ്പിക്കയായിരുന്നു.
യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പ്രത്യേക ഐസൊലേഷന്‍ മുറിയിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha