Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പമ്പാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളെ തെരയുന്നതിനിടയില്‍ ഫയര്‍മാന് ദാരുണാന്ത്യം

23 OCTOBER 2020 01:11 PM IST
മലയാളി വാര്‍ത്ത

ഇന്നലെ വൈകുന്നേരം നാലരയോടെ പമ്പാ നദിയില്‍ വടശേരിക്കര മാടമണ്ണില്‍, പമ്പാനദിയില്‍ ഒഴുക്കില്‍പെട്ടു കാണാതായ മധ്യവയസ്‌കനെ തെരയുന്നതിനിടയില്‍ തടയണയില്‍ തട്ടി ഡിങ്കി മറിഞ്ഞ് ഫയര്‍മാന്‍ മുങ്ങി മരിച്ചു. പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ജീവനക്കാരനായ തിരുവനന്തപുരം ഒറ്റശേഖരമംഗലം ശരത് ഭവനില്‍ ശരത് കുമാര്‍ (30) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഒഴുക്കില്‍പെട്ട നാലു ഫയര്‍ ജീവനക്കാരെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി.

തടയണക്കു തൊട്ടുമുകളില്‍ മാടമണ്‍ കണ്‍വന്‍ഷന്‍ നഗറിനു സമീപം ഇന്നലെ പകല്‍ പതിനൊന്നോടെ കുളിക്കാനിറങ്ങിയ മാടമണ്‍ ചൂരപ്ലാക്കല്‍ ശിവനെ(55) ഒഴുക്കില്‍പെട്ടു കാണാതായിരുന്നു. ഇദ്ദേഹത്തെ തെരയാനെത്തിയ സംഘത്തിലെ ഫയര്‍മാനായിരുന്നു മരിച്ച ശരത്കുമാര്‍. പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ആറു ജീവനക്കാര്‍ രണ്ടു ഡിങ്കികളുടെ സഹായത്തോടെ ഇന്നലെ നദിയില്‍ കിലോമീറ്ററുകളോളം തെരച്ചില്‍ നടത്തിയിട്ടും ശിവനെ കണ്ടെത്താനായില്ല.

തടയണയുടെ സമീപത്തേക്ക് നദിയുടെ താഴ് ഭാഗത്തു നിന്നും വൈകുന്നേരം ഡിങ്കിയില്‍ എത്തുമ്പോഴാണ് ശക്തമായ കുത്തൊഴുക്കില്‍ പെട്ട് മറിഞ്ഞത്. അഞ്ചു പേരാണ് അപ്പോള്‍ ഡിങ്കിയിലുണ്ടായിരുന്നത്. ഒഴുക്കില്‍ പെട്ടെങ്കിലും രണ്ടു പേര്‍ക്ക് ഡിങ്കിയില്‍ പിടി കിട്ടി. കുത്തൊഴുക്കിലകപ്പെട്ട ശരത് അടക്കമുള്ളവരെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കയറും മറ്റും ഇട്ട് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശരത് മുങ്ങി താഴുകയായിരുന്നു. അപകടം ഉണ്ടായി പത്തു മിനിറ്റിനുള്ളില്‍ ഇദ്ദേഹത്തെ നദിയില്‍ അമ്പതു മീറ്റര്‍ താഴെ മണല്‍പ്പരപ്പിനു സമീപം കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണം സ്ഥിരീകരിച്ചു.

ഒഴുക്കില്‍പെട്ട് കാണാതായ ശിവന്‍ അവിവാഹിതനാണ്. നേരത്തെ മാടമണ്‍ വള്ളക്കടവില്‍ താല്‍ക്കാലിക കടത്തുകാരനായി ജോലി നോക്കിയിരുന്നു. സഹോദരി രാധയോടൊപ്പമായിരുന്നു താമസം. ഫയര്‍മാന്റെ മരണത്തെ തുടര്‍ന്ന് ഇന്നലെ ശിവനു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് വീണ്ടും തുടരും.

2015-ല്‍ ഫയര്‍ഫോഴ്സില്‍ നിയമനം ലഭിച്ചത് മുതല്‍ ശരത് പത്തനംതിട്ട യൂണിറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. സ്‌കൂബാ ടീമില്‍ അംഗമായ ശരത് വെള്ളത്തില്‍ വീണ നിരവധി ആളുകളെ രക്ഷപെടുത്തിയിട്ടുണ്ട്. അഖിലയാണ് ശരത്തിന്റെ ഭാര്യ. മൂന്ന് വയസുളള മകനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends