Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കടക്ക് പുറത്ത്... സിബിഐയെ കേരളത്തില്‍ നിന്നും ആട്ടിപായിക്കാനുള്ള സിപിഎമ്മിന്റെ ആഗ്രഹത്തിന് കാനം രാജേന്ദ്രനും പച്ചക്കൊടി വീശിയപ്പോള്‍ പഴയ നിയമം പൊടിതട്ടിയെടുത്ത് ബാലന്‍ മിനിസ്റ്ററും; നിലനില്‍പിനുള്ള പോരാട്ടത്തില്‍ ആഞ്ഞടിക്കാനൊരുങ്ങി സിബിഐ

25 OCTOBER 2020 09:07 AM IST
മലയാളി വാര്‍ത്ത

ഏത് ഏജന്‍സിയെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തിനായി കത്തെഴുതിയത്. ഈ കത്ത് വിനയാകുന്ന കാഴ്ചയാണ് കാണുന്നത്. കസ്റ്റംസിനും ഇഡിയ്ക്കും എന്‍ഐഎയ്ക്കും പുറമേ ലൈഫില്‍ സിബിഐ വന്നതോടെയാണ് പാര്‍ട്ടിക്ക് മുട്ടിടിച്ച് തുടങ്ങിയത്. സിബിഐയെ പുകച്ച് പുറത്ത് ചാടിക്കാനുള്ള സിപിഎമ്മിന്റെ മോഹത്തിന് സിപിഐയും രംഗത്തെത്തിയതോടെ സഖാക്കള്‍ക്ക് ആവേശമായി. സിപിഐയും സിബിഐയും പേരില്‍ ഒരക്ഷരത്തിന്റെ വ്യത്യാസമല്ലേയുള്ളൂ. അതിനാല്‍ തന്നെ ഈയവസരത്തില്‍ കാനമാശാന്റെ നിലപാട് സിപിഎമ്മിന് കരുത്താകുന്നു.

സിബിഐ നിയമവിരുദ്ധമായി ഇടപെടുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അത് ചോദ്യം ചെയ്യുന്നതെന്നാണ് പഴയ നിയമമറിയുന്ന മന്ത്രി എകെ ബാലന്‍ വിശദീകരിക്കുന്നത്. സ്വന്തം നിലക്കുള്ള സിബിഐ അന്വേഷണത്തെ വിലക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ലൈഫിലെ സിബിഐ അന്വേഷണമാണ് നീക്കത്തിന് കാരണമെന്നാണ് നിയമമന്ത്രി എ കെ ബാലന്‍ തുറന്ന് പറയുന്നത്. അതേസമയം സിബിഐയെ വിലക്കാനുള്ള സിപിഎം നിര്‍ദ്ദേശത്തെ സിപിഐ പിന്തുണച്ചപ്പോള്‍ സര്‍ക്കാര്‍ ശ്രമം അഴിമതി മൂടിവെക്കാനാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.

ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തെ വിവിധ കേസുകളില്‍ പിടിമുറുക്കുമ്പോഴാണ് സിബിഐയെ പടിക്ക് പുറത്താക്കാനുള്ള നടപടി. സിബിഐ അന്വേഷണത്തിന് കേരളം നല്‍കിയ പൊതു അനുമതി പിന്‍വലിക്കണമെന്ന ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്രാ പോലുള്ള സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിന്‍വലിച്ചത് മാതൃകയാക്കാനാണ് കേരളത്തിന്റെ ശ്രമം. സിബിഐ വിലക്കില്‍ സിപിഐക്കും യോജിപ്പാണ്.

സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ കേസന്വേഷിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ മുന്‍കൂര്‍ അനുമതിയുടെ പിന്‍ബലത്തിലാണ് സി.ബി.ഐ. വരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ സിപിഎമ്മിന് പിന്തുണയുമായി കാനവും രംഗത്തെത്തി. കേന്ദ്ര ഏജന്‍സികള്‍ക്ക് സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഒരു കേസില്‍ അന്വേഷണം നടത്താനാകൂ എന്ന നിലപാടിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കുന്നതില്‍ സി.പി.എമ്മിനും സര്‍ക്കാരിനും സി.പി.ഐയുടെ പിന്തുണ. ഇത് പാടില്ലെന്ന് പറയാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സി.ബി.ഐയെന്നും കാനം തുറന്നടിച്ചു.

സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും സി.ബി.ഐ ഏറ്റെടുക്കാത്ത സാഹചര്യമാണ്. എന്നാല്‍ അതല്ലാത്ത പല കേസുകളും അവര്‍ ഏറ്റെടുക്കുന്നുമുണ്ട്. സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ അറിവോടെ മാത്രമേ, അന്വേഷിക്കാന്‍ പാടുളളൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ നിയമപരമായ പരിശോധനകള്‍ ആവശ്യമാണ്, ഇത് സര്‍ക്കാരിനെ അറിയിച്ചെന്നും, തുറന്ന ചര്‍ച്ച ആവശ്യപ്പെട്ടെന്നും കാനം വ്യക്തമാക്കി.

ഇങ്ങനെ സിബിഐയെ പുകച്ച് പുറത്ത് ചാടിക്കാന്‍ സഖാക്കള്‍ ഒത്തുകൂടുമ്പോള്‍ ശക്തമായ നിയമ നടപടികളിലേക്ക് നീങ്ങാന്‍ രാജ്യസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നീക്കം തുടങ്ങി. ഏതിനും വന്ന കേസില്‍ പുറകോട്ട് പോകാതിരിക്കാന്‍ സിബിഐ ആഞ്ഞടിക്കും. അതിനായി മുഖ്യമന്ത്രിയുടെ കത്ത് തന്നെ ധാരാളം. ഹൈക്കോടതിയിലെ രണ്ടുമാസത്തെ സ്റ്റേ കഴിയുമ്പോള്‍ ശക്തമായ നീക്കം നടത്തും. അതിനും തടസമുണ്ടായാല്‍ സുപ്രീം കോടതിവരെ പോകാനും മടിക്കില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (20 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends