Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്വപ്നമോ സത്യമോ... മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ഹാഥ്‌റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി രാജ്യം; ഓഫീസിലേക്കു പോകുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ഭാര്യയുടെ കോള്‍ കണ്ട് ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു; ഫാനില്‍ തുങ്ങി നില്‍ക്കുന്ന പുഷ്പയെ കണ്ട് ഞെട്ടിപ്പോയി

25 OCTOBER 2020 10:02 AM IST
മലയാളി വാര്‍ത്ത

യുപിയിലെ ഹാഥ്‌റസ് കേസ് പോലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച മറ്റൊരു സംഭവം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നിര്‍ഭയയ്ക്ക് ശേഷം രാജ്യം വേദനിച്ച മറ്റൊരു കേസാണിത്. രാജ്യം ഒറ്റക്കെട്ടായി നിന്നതോടെ ശക്തമായ അന്വേഷണത്തിന് നിര്‍ബന്ധിതരാകുകയായിരുന്നു യുപി പോലീസ്. ഇപ്പോള്‍ അവിടെ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് വരുന്നത്.

ഹാഥ്‌റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തില്‍ വലിയ ദുരൂഹതയാണ് നിറയുന്നത്. ഡി.ഐ.ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ലഖ്‌നൗവിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഹാഥ്‌റസ് ബലാത്സംഗ കേസ് അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്.

പുഷ്പ പ്രകാശ് ലഖ്‌നൗ സുശാന്ത് ഗോള്‍ഫ് സിറ്റിയിലെ വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ് രാവിലെ 11 മണിയോടെയാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ ലോഹിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.

രാവിലെ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ ഡിഐജിയെ പുഷ്പ വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്നായിരുന്നു ഭാര്യ നല്‍കിയ സൂചന. ഉടന്‍ അദ്ദേഹം തിരിച്ചെത്തി. അപ്പോഴേക്കും പുഷ്പ തൂങ്ങിയിരുന്നു. ഉടന്‍ പൊലീസിനെ വിവരമറിയിച്ച് അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. ഇവരുടെ മൂന്ന് കുട്ടികളും രണ്ട് പൊലീസുകാരും ഈ സമയം വീട്ടിന്റെ താഴേ നിലയില്‍ ഉണ്ടായിരുന്നു.

പതിനാറു കൊല്ലം മുമ്പായിരുന്നു ചന്ദ്രപ്രകാശും പുഷ്പയും വിവാഹിതരായത്. ഇരുവര്‍ക്കും ഇടയില്‍ കുടുംബ പ്രശ്‌നമുള്ളതായി ആര്‍ക്കും അറിയില്ല. ഇതും സംഭവത്തിന്റെ ദൂരൂഹത കൂട്ടുന്നു. പ്രാഥമിക നിഗമനത്തില്‍ ഇതൊരു ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കാരണം വ്യക്തമല്ല. ഇതില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കള്ളക്കളികളൊന്നും നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.

2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. നിലവില്‍ ഉന്നാവിലാണ് ചുമതല വഹിക്കുന്നതെങ്കിലും ഹാഥ്‌റസ് കേസന്വേഷണ സംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ കേസ് പിന്നീട് സിബിഐ.ക്ക് കൈമാറുകയായിരുന്നു.

ഹത്രാസ് കേസില്‍ കഴിഞ്ഞ ദിവസം നിര്‍ണായക വഴിത്തിരിവും ഉണ്ടായി. ഹത്രാസില്‍ പെണ്‍കുട്ടി പരിക്കേറ്റ് കിടന്ന വയലില്‍ അമ്മയേയും സഹോദരനെയും കണ്ടെന്ന് സാക്ഷിമൊഴി. സംഭവത്തില്‍ ദൃക്‌സാക്ഷിയാണെന്ന് അവകാശപ്പെട്ട് പൊലീസിനെ സമീപിച്ച വിക്രം എന്ന യുവാവാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സിബിഐ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഹത്രാസം സംഭവം നടന്ന സെപ്തംബര്‍ 14 ന് പെണ്‍കുട്ടിയുടെ അമ്മയെയും സഹോദരനെയും വയലില്‍ കണ്ടെന്നാണ് വിക്രം പറയുന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെങ്കിലും അത് കണക്കാക്കാതെ സഹോദരന്‍ കാലികള്‍ക്ക് കൊടുക്കാനുള്ള പുല്ലുമായി മടങ്ങുകയായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം. ഹത്രാസ് സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്. അന്വേഷണം ഇങ്ങനെ പുരോഗമിക്കുന്നതിനിടേയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ദുരൂഹ മരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (20 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends