Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അടുത്ത നീക്കം... സംസ്ഥാനത്ത് സിബിഐക്ക് കേസെടുക്കുന്നതില്‍ പൊതു അനുമതി നല്‍കിയത് പിന്‍വലിക്കാന്‍ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും; മറ്റ് സംസ്ഥാനങ്ങളുടെ ചുവട് പിടിച്ച് പൊതു അനുമതി നല്‍കിയത് പിന്‍വലിക്കാന്‍ നീക്കം ശക്തം

25 OCTOBER 2020 10:31 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ സിബിഐക്ക് കേസെടുക്കുന്നതില്‍ പൊതുഅനുമതി നല്‍കിയത് സര്‍ക്കാര്‍ പിന്‍വലിക്കും. മുഖ്യമന്ത്രിയുടെ കൈയിലുള്ള ഫയലില്‍ തിങ്കളാഴ്ചയോടെ മുഖ്യമന്ത്രി തീരുമാനമെടുക്കും. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. മന്ത്രിസഭയുടെ തീരുമാനം മതിയെന്നാണ് നിയമവകുപ്പിന്റെ തീരുമാനം.

മഹാരാഷ്ട്രാ , പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് സി ബി ഐയെ വിലക്കുന്ന ഫയലില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നറിയുന്നു. മഹാരാഷ്ട്രാ,ബംഗാള്‍ സര്‍ക്കാരുകളുടെ ചുവടു പിടിച്ചാണ് കേരളവും ഇങ്ങനെയൊരു തീരുമാനമെടുത്തത്.

കേന്ദ്ര ഏജന്‍സികള്‍ വിവിധ കേസുകളിലായി സംസ്ഥാന സര്‍ക്കാരിനെയും കേരളത്തെയും നിയമകുരുക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു തീരുമാനം കേരളം എടുത്തത്. സി ബി ഐ യെ തടയാന്‍ ആദ്യം രാഷ്ട്രീയനീക്കം നടത്തിയ സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, പശ്ചിമബംഗാളുമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്ത് സിബിഐയ്ക്ക് കേസെടുക്കുന്നതില്‍ പൊതുഅനുമതി നല്‍കിയത് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാന്‍ സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഇതില്‍ അന്തിമതീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഏജന്‍സികള്‍ രാഷ്ട്രീയലാക്കോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കം ആലോചിക്കേണ്ടി വന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

ദില്ലി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമാണ് സിബിഐ കേസുകള്‍ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനത്തും അന്വേഷണത്തിന് അതത് സംസ്ഥാനങ്ങളുടെ സമ്മതം സിബിഐയ്ക്ക് ആവശ്യമുണ്ട്. കേരളം ഉള്‍പ്പടെ മിക്ക സംസ്ഥാനങ്ങളും ഇതിനായി പൊതു അനുമതി മുന്‍കൂട്ടി നല്‍കിയതാണ്. ഇത് പിന്‍വലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. കേസ് അന്വേഷിക്കാന്‍ കേരളം പൊതുഅനുമതി നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

ലൈഫ് പദ്ധതിയില്‍ സിബിഐ അന്വേഷണം വന്നപ്പോള്‍ ഇത് നിയന്ത്രിക്കുന്ന കാര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലാചിച്ചിരുന്നു. അന്വേഷണത്തിനുള്ള അനുമതി പിന്‍വലിക്കാനും സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടിക്കകത്തു ചര്‍ച്ചകള്‍ നടന്നു. സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നതാണ്. എന്നാല്‍ പ്രതിച്ഛായയുടെ പേരിലാണ് സര്‍ക്കാര്‍ സിബിഐക്ക് തടസ്സം നിന്നില്ല.

എന്നാല്‍ കേന്ദ്രഏജന്‍സികള്‍ വിവിധ കേസുകള്‍ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴാണ് സംസ്ഥാനത്തിന്റെ അനുമതി ഓരോ കേസും പരിശോധിച്ച് മാത്രം നല്‍കിയാല്‍ മതിയെന്ന നിലപാടിലേക്ക് സര്‍ക്കാരും പാര്‍ട്ടിയും നീങ്ങിയത്.

അതിനിടെ ഇക്കാര്യത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും സിപിഐയുടെ നിരുപാധിക പിന്തുണ ലഭിച്ചു. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനാണ് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ നിലപാട് വ്യക്തമാക്കിയത്. ഇത് പാടില്ലെന്ന് പറയാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐ എന്നും അദ്ദേഹം തുറന്നടിച്ചു.

സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും അവര്‍ ഏറ്റെടുക്കാത്ത സാഹചര്യമാണ്. എന്നാല്‍ അതല്ലാത്ത പല കേസുകളും അവര്‍ ഏറ്റെടുക്കുന്നുമുണ്ട്. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സി ബി ഐ ആരോപിച്ചു. ഇക്കാര്യത്തില്‍ നിയമപരമായ പരിശോധനകള്‍ ആവശ്യമാണ്, ഇത് സര്‍ക്കാരിനെ അറിയിച്ചെന്നും, തുറന്ന ചര്‍ച്ച ആവശ്യപ്പെട്ടെന്നും സിപിഐ പറയുന്നു. സിബിഐ ഒരു അന്വേഷണ ഏജന്‍സിയാണെന്നും അതിനാല്‍ത്തന്നെ കേസന്വേഷണത്ത എതിര്‍ക്കുന്നുമില്ലെന്നും കോടിയേരിക്ക് പിന്നാലെ കാനവും ആവര്‍ത്തിക്കുന്നു. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും കാനം പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെയും സി ബി ഐ യുടെയും നിലപാടിനെ തുറന്ന് എതിര്‍ക്കാനാണ് ബി ജെ പിയുടെ തീരുമാനം. സംസ്ഥാനം സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ അഴിമതികള്‍ പുറത്ത് വരുമെന്ന ഭയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ദേശീയ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയപ്രേരിതമായി കേന്ദ്രം ഉപയോഗിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനവും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിബിഐക്കുള്ള പൊതുഅനുമതി പിന്‍വലിച്ചതും വിമര്‍ശനങ്ങളെ നേരിടാന്‍ സിപിഎം ആയുധമാക്കുന്നു. എന്നാല്‍ കെപിസിസി സര്‍ക്കാര്‍ തീരുമാനത്തിനെതിരാണ്.

പൊതു അനുമതി പിന്‍വലിക്കുന്നതില്‍ മന്ത്രിസഭാ തീരുമാനമെടുത്താല്‍ മതിയെന്നാണ് നിയമവകുപ്പ് വിശദീകരണം. ഉത്തരവിറങ്ങിയാല്‍ സിബിഐ അന്വേഷണം കോടതിയും സംസ്ഥാനസര്‍ക്കാറും ആവശ്യപ്പെടുന്ന കേസുകളില്‍ മാത്രമായി ചുരുങ്ങും.

അങ്ങനെ വന്നാല്‍ ലൈഫ് ഉള്‍പ്പെടെയുള്ള കേസുകളില്‍ സി ബി ഐ അന്വേഷണം ഇല്ലാതാകും. മാറാട് കേസ് ഉള്‍പ്പെടെയുള്ള അന്വേഷണങ്ങളില്‍ സി ബി ഐ മന്ദഗതിയില്‍ നീങ്ങുന്നത് സി പി എം പ്രചരണായുധമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (21 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends