Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തൃപ്തിയായി... മുന്നോക്കക്കാരിലെ പിന്നാക്ക സമുദായ സംവരണം നടപ്പിലാക്കിയതോട സര്‍ക്കാരിനോട് എന്നും ഉടക്കി നിന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പിണറായി വിജയനില്‍ സംപ്രീതന്‍; നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം വന്നതോടെ മുന്നോക്കക്കാരിലെ സാധാരണക്കാര്‍ക്കും ഗുണം ലഭിക്കും

25 OCTOBER 2020 12:18 PM IST
മലയാളി വാര്‍ത്ത

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പിണറായി വിജയനില്‍ സംപ്രീതനായി. ഇത്രയും കാലം കേരളം ഭരിച്ച ഒരു യുഡിഎഫ് സര്‍ക്കാരും ചെയ്യാത്ത കാര്യമാണ് പിണറായി ചെയ്തിരിക്കുന്നതെന്നാണ് പ്രിയപ്പെട്ടവര്‍ മണിച്ചേട്ടന്‍ എന്ന് വിളിക്കുന്ന ജി. സുകുമാരന്‍ നായരുടെ അടുപ്പക്കാരോട് പറയുന്നത്.

മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങിയതോടെയാണ് മണിച്ചേട്ടന്റെ മുഖം തെളിഞ്ഞത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കകാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണമേര്‍പ്പെടുത്തിയാണ് വിജ്ഞാപനം. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തില്‍ ഇനിമുതലുള്ള എല്ലാ പിഎസ്‌സി നിയമനങ്ങള്‍ക്കും സംവരണം ബാധകമാണ്.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം തീരുമാനിച്ചെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജില്ലാ ജഡ്ജിയും മുന്‍ നിയമ സെക്രട്ടറിയുമായിരുന്ന ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്.സിയുടെയും ശുപാര്‍ശകള്‍ പരിഗണിച്ചു കൊണ്ടാണ് കെഎസ്എസ്ആറില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

പൊതുവിഭാഗത്തില്‍ നിന്നായിരിക്കും പത്ത് ശതമാനം സംവരണം. അതിനാല്‍ ഇത് മറ്റ് സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. സാമ്പത്തിക സംവരണം നടപ്പാക്കാത്തതില്‍ എന്‍എസ്എസ് കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിരുന്നത്.

എസ്എന്‍ഡിപി പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഡോ. പല്‍പ്പുവിന്റെ ജന്മദിനമായ നവംബര്‍ രണ്ടിന് പ്രതിഷേധദിനമായി ആചരിക്കാനാണ് എസ്എന്‍ഡിപിയുടെ തീരുമാനം. അതേസമയം എന്‍എസ്എസ് അടക്കമുള്ള മുന്നോക്ക സമുദായങ്ങളെ കൂടി ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിന് മുന്‍പ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നാണ് സൂചന. എന്‍ എസ് എസ് മാത്രമല്ല മറ്റ് മൂന്നാക്ക ഹിന്ദു സമുദായങ്ങളെയും െ്രെകസ്തവ വിഭാഗങ്ങളെയും കൈയിലെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

എന്‍ എസ് എസുമായുള്ള ഭിന്നത ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആദ്യം ചെയ്തത് ദേവസ്വം നിയമനങ്ങളില്‍ മുന്നാക്ക സംവരണം നടപ്പിലാക്കിയതായിരുന്നു. ഇത് വെള്ളാപ്പള്ളി നടേശന്റെയും എസ് എന്‍ ഡി പിയുടെയും എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു.

2017 നവംബര്‍ 15 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് സംവരണത്തിന് തീരുമാനമെടുത്തത്. ദേവസ്വം നിയമനങ്ങളില്‍ സംവരണം നടപ്പിലാക്കാന്‍ ഭരണഘടനാ ഭേഭഗതി വേണ്ടെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനൊപ്പം പട്ടികവിഭാഗങ്ങള്‍ക്ക് 10 ല്‍ നിന്നും 12 ശതമാനമായും ഈഴവക്ക് 14 ല്‍ നിന്നും 17 ശതമാനമായും സംവരണം ഉയര്‍ത്തിയിരുന്നു. മൂന്നാക്കകാരിലെ പിന്നാക്കകാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നും അന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു . പിന്നീട് ഇത് കേന്ദ്രം നടപ്പിലാക്കി. മുന്നാക്ക സംവരണം നടപ്പിലാക്കാന്‍ ദേവസ്വം നിയമന നിയമത്തില്‍ ഭേഭഗതി കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തീരുമാനം പുറത്തുവന്നയുടനെയാണ് വെള്ളാപ്പള്ളി തിരിഞ്ഞത്. അതോടെ തീരുമാനം പെട്ടിയിലായി.

പിണറായിയുമായി സുകുമാരന്‍ നായര്‍ ഉടക്കാന്‍ തുടങ്ങിയത് ഈ സംഭവത്തോടെയാണ്. പിണറായിയെ കോട്ടയം ഗസ്റ്റ് ഹൗസിലെത്തി നേരിട്ട് കണ്ടാണ് ഇത്തരമാരാവശ്യം അദ്ദേഹം ഉന്നയിച്ചത്. അത് നടപ്പിലാക്കിയത് സുകുമാരന്‍ നായരെ സംപ്രീതനാക്കി. എന്നാല്‍ പിണറായിയും സര്‍ക്കാരും കാലുമാറിയതോടെ സുകുമാരന്‍ നായര്‍ പിണറായിയുടെ ഏറ്റവും വലിയ ശുതുവായി മാറി. ഉപ തെരഞ്ഞടുപ്പുകളില്‍ ശരിദൂരം പ്രഖ്യാപിച്ച് യു ഡിഎഫിന് ഒപ്പം നില്‍ക്കാന്‍ സുകുമാരന്‍ നായര്‍ തീരുമാനിച്ചതും അങ്ങനെയാണ്. അതും അപ്രതീക്ഷിതമായിരുന്നു.

ഉപതെരഞ്ഞടുപ്പ് ഫലം പിണറായിയുടെ കണ്ണുതുറപ്പിച്ചു. എന്‍ എസ് എസുമായി ഉണ്ടായിരുന്ന ഉടക്ക് അവസാനിപ്പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു പിണറായിയുടെ സ്വഭാവം അനുസരിച്ച് അദ്ദേഹം തെരഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ സുകുമാരന്‍ നായര്‍ക്കെതിരെ കടത്തി പറയേണ്ടതായിരുന്നു. എന്നാല്‍ കടത്തി പറഞ്ഞില്ലെന്ന് മാത്രമല്ല സുകുമാരന്‍ നായരെ വിമര്‍ശിക്കരുതെന്ന് അണികള്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആറ് മാസം മുമ്പ് നടത്തിയ ക്ലാര്‍ക്ക് /സബ്ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലാണ് മുന്നാക്കകാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ തീരുമാനിച്ചത്. ബോര്‍ഡ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഫയല്‍ ദേവസ്വം മന്ത്രിക്ക് അയച്ചപ്പോഴാണ് അദ്ദേഹം സംവരണകാര്യത്തില്‍ തീരുമാനമെടുക്കും വരെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ നിര്‍ദ്ദേശിച്ചത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. സ്വാധീനം ഒഴിവാക്കാന്‍ അഭിമുഖ പരീക്ഷ വേണ്ടെന്ന് വച്ചു. അത് നടപ്പാക്കിയിട്ടും സുകുമാരന്‍ നായര്‍ വെറുതെയിരുന്നില്ല. അങ്ങനെയാണ് നിയമനകളില്‍ സംവരണം നടപ്പിലാക്കിയത്.

ചുരുക്കത്തില്‍ യു ഡി എഫാണ് പ്രതിസന്ധിയിലായത്. ഇത്രയും കാലം ഒപ്പം നിന്ന എന്‍ എസ് എസ് കരണത്തടിക്കുമോ എന്നാണ് അവരുടെ സംശയം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (20 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends