ഉറങ്ങാൻ പോകുന്നതിന് മുൻപ് ബിജുവിന് അഞ്ജന പാൽ നൽകിയതിന് പിന്നാലെ ഹൃദയാഘാതം; ബിജുവിന്റെ മരണ ശേഷം കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഭാര്യ അഞ്ജന പോയത് അരുണിനൊപ്പം! ഏഴുവയസുകാരനെ ഭിത്തിയില്‍ തലയടിച്ചു കൊന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്... കുട്ടിയുടെ പിതാവിനെയും കൊലപ്പെടുത്തിയതെന്ന് സംശയം

ഏഴുവയസുകാരനെ ഭിത്തിയില്‍ തലയടിച്ചു കൊന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. കുട്ടിയുടെ പിതാവിനെയും കേസിലെ പ്രതിയായ അരുണ്‍ കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
രണ്ടുവര്‍ഷം മുന്‍പാണ് ഏഴുവയസുകാരനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് അരുണ്‍ കൊലപ്പെടുത്തിയത്.
ബിജുവിന്റെ മരണ ശേഷം കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഭാര്യ അഞ്ജന പ്രതിയായ അരുണിനൊപ്പം പോവുകയും ചെയ്തു. ബിജു ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്നായിരുന്നു നിഗമനം.
എന്നാല്‍ ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന കുടിക്കാന്‍ പാല്‍ നല്‍കിയിരുന്നതായുള്ള ഇളയകുട്ടിയുടെ മൊഴിയാണ് ഇപ്പോള്‍ കേസില്‍ നിര്‍ണായകമാകുന്നത്.
ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി.
രാസപരിശോധനാ ഫലങ്ങള്‍ ലഭിച്ചാലേ വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാകൂ.
https://www.facebook.com/Malayalivartha





















