Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

റെമീസിന്റെ കാഞ്ഞബുദ്ധി; സരിത്ത് പരിചയപ്പെടുത്തിയ സ്വപ്‌ന ചതിക്കുമോ എന്നു റെമീസിനു സംശയം, അതിനായി ചെയ്തത് മറ്റൊന്ന്! ഒരു കിലോ സ്വർണത്തിന് 45,000 രൂപ സ്വപ്നയ്ക്ക് എന്നതിൽ അവസാനം ധാരണയിലെത്തി

25 OCTOBER 2020 12:04 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റുവഴി വിജയിപ്പിച്ച സ്വര്‍ണക്കള്ളക്കടത്തില്‍ രണ്ടു തവണ കെ.ടി റെമീസ് സ്വപ്നയെ പരീക്ഷണത്തിനു വിധേയയാക്കിയത് സ്വപ്‌നാ സുരേഷ് അറിയാതെയാണ്. നയതന്ത്രബാഗേജിലൂടെ സ്വര്‍ണം കടത്തിയാല്‍ പിടിക്കപ്പെടുകയില്ലെന്നും കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ താന്‍ വശംവദയാക്കിയിട്ടുണ്ടെന്നും സ്വപ്‌നാ സുരേഷ് കെടി റെമീസിനെയും സന്ദീപ് നായരെയും വിശ്വസിപ്പിച്ചെങ്കിലും സരിത്ത് പരിചയപ്പെടുത്തിയ സ്വപ്‌ന ചതിക്കുമോ എന്നു റെമീസിനു സംശയമുണ്ടായിരുന്നു. ഓരോ തവണയും പത്തുകോടിയോളം രൂപയുടെ സ്വര്‍ണം ബാഗില്‍ വീട്ടുപകരണങ്ങള്‍, തീറ്റസാധനങ്ങള്‍ എന്നീ പേരുകളില്‍ അയയ്ക്കുകയും ഇത് പിടിക്കപ്പെട്ടാല്‍ കച്ചവടം വെളുക്കുകയും ചെയ്യുമെന്ന് റെമീസിന് നന്നായി അറിയാമായിരുന്നു.

മാത്രവുമല്ല സന്ദീപ് നായരെ കാരിയറാക്കി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 2014ല്‍ നടത്തിയ സ്വര്‍ണക്കള്ളക്കടത്ത് മുന്‍പ് പിടിക്കപ്പെടുകയും സന്ദീപ് പിടിയിലാവുകയും ചെയ്തതാണ്.2019 മേയില്‍ തിരുവനന്തപുരത്തെ ഒരു ജിംനേഷ്യത്തിന്റെ പാര്‍ക്കിംഗ് ബേയില്‍ കാര്‍ നിറുത്തി അതിനുള്ളില്‍ വച്ചാണ് സ്വര്‍ണക്കടത്തിലെ കമ്മീഷന്‍ നിരക്ക് എങ്ങനെയായിരിക്കണം എന്നതില്‍ സ്വപ്‌നയും റെമീസും തമ്മില്‍ ധാരണയിലെത്തിയത്. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ 45,000 രൂപ നല്‍കാമെന്ന് റെമീസ് പറഞ്ഞപ്പോള്‍ ഇടപാട് സുരക്ഷിതമായിരിക്കുമെന്നും ഭരണതലത്തിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തന്റെ നിയന്ത്രണത്തിലുള്ളതിനാല്‍ സ്വര്‍ണക്കടത്തില്‍ ആശങ്കവേണ്ടെന്നും ഒരു കിലോ സ്വര്‍ണത്തിന് ആയിരം ഡോളര്‍ വേണമെന്ന ആവശ്യം സ്വപ്‌ന മുന്നോട്ടുവെച്ചു. തന്നെയുമല്ല ഇതിന്റെ വിഹിതം കോണ്‍ലലേറ്റിലും പുറത്തു മറ്റ് ഉന്നതര്‍ക്കും പങ്കുവെയ്‌ക്കേണതുണ്ടെന്നും സ്വപ്‌ന റെമീസിനെ ധരിപ്പിച്ചു. യുഎഇ കോണ്‍സുലേറ്റ് ജനറലിനു ജര്‍മനിയില്‍ വീടു വാങ്ങാന്നതിനും ദൂബായിയില്‍ ബിസിനസ് നടത്തുന്നതിനുമൊക്കെ പണം വേണമെന്ന ആവശ്യവും സ്വപ്‌നാ സുരേഷ്
മുന്നോട്ടുവച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഗ്രീന്‍ ചാനലിലൂടെ സ്വര്‍ണം കടത്താം എന്ന സ്വപ്‌നയുടെ ആശയത്തിലെ ആദ്യ പരീക്ഷണത്തില്‍ സ്വപ്നയെ പരീക്ഷിക്കാന്‍ ദൂബായില്‍ നിന്നും 20 കിലോയുള്ള ബാഗില്‍ റെമീസ് എത്തിച്ചത് ഈന്തപ്പഴവും പാവകളും സൗന്ദര്യ വര്‍ധക സാമഗ്രികളുമായിരുന്നു. ഇത്തരത്തില്‍ രണ്ടു തവണ എത്തിയ ബാഗുകളില്‍ തൊടുക പോലും ചെയ്യാതെ സ്വപ്‌നാ സുരേഷ് റെമീസിനെയും സന്ദീപ് നായരെയും ബാഗേജ് ഏല്‍പ്പിക്കുകയും സ്വപ്‌ന കമ്മീഷന്‍ തുക പറഞ്ഞ നിരക്കില്‍ വാങ്ങിയെടുക്കുകയും ചെയ്തു. ഈ വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ് 2019 ജൂലൈ മുതല്‍ തുടര്‍ച്ചയായി ് 21 തവണയായി 166 കിലോ തങ്കച്ചുരുളുകള്‍ റെമീസ് നയതന്ത്ര ബാഗേജിലൂടെ യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ എത്തിച്ചത്. പിന്നീടാണ് മന്ത്രി കെടി ജലീലും സ്വപ്‌നയും യുഎഇ കോണ്‍ലേറ്റും തമ്മില്‍ അടുപ്പമുണ്ടാകുന്നതും നയതന്ത്രവഴിയില്‍ ഈന്തപ്പഴവും ഖുറാനും തിരുവനന്തപുരത്ത് എത്തിച്ചതുമൊക്കെ.

ഇത്തരത്തില്‍ പല വഴി മന്ത്രിമാര്‍ക്കു വരെ സമ്മാനിച്ച പതിനേഴായിരം കിലോ ഇന്തപ്പഴത്തില്‍ എത്രത്തോളം സ്വര്‍ണം കടത്തിയെന്നത് സന്ദീപിനും റെമീസിനും മാത്രമേ അറിയൂ എന്നാണ് കസ്റ്റംസും എന്‍ഐഎയും കരുതുന്നത്. 2019 ഡിസംബറില്‍ തനിക്ക് ഏറ്റവും വേണ്ടപ്പെട്ടയാളും തന്റെ നിയന്ത്രണത്തിലുള്ളയാളുമായ കോണ്‍സുലേറ്റ് ജനറല്‍ മടങ്ങിപ്പോകുന്നതിനാല്‍ പരമാവധി സ്വര്‍ണം അതിവേഗം കടത്താനുള്ള ബുദ്ധി റമീസിനെ ഉപദേശിച്ചതും സ്വപ്‌നയാണ്. ഓരോ തവണ എത്തിയ സ്വര്‍ണബാഗേജുകളിലെ സ്വര്‍ണത്തിന്റെ തൂക്കം അനുസരിച്ച് സ്വപ്‌ന കമ്മീഷന്‍ പറ്റുകയായിരുന്നു. ഇതിന്റെ വിഹിതം ശിവശങ്കരനും മറ്റുമുണ്ടായിരുന്നോ എന്നത് പുറത്തുവരേ്ണ്ട രഹസ്യമാണ്. 21 തവണയും സ്വര്‍ണം എത്തിയ നാലു പേരുടെ പേരുകളിലാണ്. ആദ്യ നാല് കണ്‍സൈന്‍മെന്റുകകള്‍ അയച്ചത് പശ്ചിമബംഗാള്‍ സ്വദേശി മുഹമ്മദിന്റെ പേരിലും അഞ്ച് മുതല്‍ 18 വരെയുള്ള കണ്‍സൈന്‍മെന്റുകള്‍് യുഎഇ പൗരനായ

ദാവൂദിന്റെ പേരിലും പത്തൊമ്പതാമത്തെ കണ്‍സൈന്‍മെന്റ് വന്നിരിക്കുന്നത് ദുബായ് സ്വദേശി ഹാഷിമിന്റെ പേരിലുമാണ്. ഇരുപത്, ഇരുപത്തിയൊന്ന് കണ്‍സൈന്‍മെന്റുകളാണ് ദുബായിയില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദിന്റെ പേരില്‍ വന്നത്. യുഎഇ പൗരന്റെ പേരില്‍ വന്ന സ്വര്‍ണത്തിനു പിന്നില്‍ രാഷ്ട്രീയ ബിനിമികള്‍ക്കും അധോലോകത്തിനുമൊക്കെ ഓഹരിയുണ്ടായിരുന്നതായി കസ്റ്റംസും എന്‍ഐഎയും കരുതുന്നു. ഇരുപത്തിയൊന്നാമത്തെ കണ്‍സൈന്‍മെന്റാണ് കസ്റ്റംസ് പിടികൂടിയതും. ശിവശങ്കര്‍ അറസ്റ്റിലായാല്‍ വൈകാതെ സ്വപ്‌ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നും കസ്റ്റംസ് വീണ്ടും ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഈ കടത്തില്‍ റെമീസിനെ കസ്റ്റഡിയില്‍ കിട്ടാത്ത സാഹചര്യത്തില്‍ ശിവശങ്കരന്റെ റോളാണ് ഇനിയും പുറത്തുവരാനുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (23 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends