സഖാക്കന്മാർ എല്ലാം ഇപ്പോൾ സി ബി ഐയ്ക്ക് എതിര്; കേന്ദ്ര ഏജൻസികൾ സർക്കാരിനെ വളഞ്ഞുവെച്ചിരിക്കുന്നതിനിടെ ആ നീക്കം, അങ്ങനെ ആയിരുന്നെങ്കിൽ കൊള്ളമല്ലോ കൊടിയേരി സഖാവേ?

സിബിഐ എന്നാൽ CPM പറയുന്നത് പോലെ ചാടിക്കളിക്കണ്ട പാവയാണോ? നമ്മുടെ സഖാക്കന്മാർ എല്ലാം ഇപ്പോൾ സി ബി ഐയ്ക്ക് എതിര് നിൽക്കുകയാണ്. എന്തിനാണ് സി ബി ഐ യെ ഭയക്കുന്നത്. ഇടയക്ക് ഇടയ്ക്ക് പറയുമല്ലോ മടിയിൽ കനം ഉള്ള വന് വഴിയിൽ പേടിച്ചാൽ മതിയെന്ന് 'നമ്മുടെ സഖാക്കന്മാർ ഈ ചൊല്ല് പറഞ്ഞ് പറഞ്ഞ് അതിൻ്റെ അർത്ഥം തന്നെ തേഞ്ഞു പോയിരിക്കുന്നു. പെരിയ ഇരട്ടക്കൊലക്കേസിൽ CBl ഇറങ്ങിയത് തന്നെ സഖാക്കന്മാർക്ക് ഉറക്കം കെടുത്തിയിരിക്കുകയാണ്.ഇതിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതിയിൽ വാദിക്കാൻ സംസ്ഥാന സർക്കാർ 34 ലക്ഷം രൂപ ചെലവാക്കിയെന്നാണ് കേന്ദ്ര മന്ത്രി മുരളീധരൻ പറയുന്നത്.ഹൈക്കോടതിയിൽ അഭിഭാഷകന് ഹജരാകാൻ ഒരു തവണ കൊടുത്തത് 25 ലക്ഷമാണ്. ഏറ്റവുമൊടുവിൽ ലൈഫ് മിഷനിലെ അഴിമതിക്കെതിരായ വിഷയത്തിൽ CPM പ്രതിരോധത്തിൽ ആയതോടെയാണ് CBI യ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്.
സി ബി ഐ രാഷ്ട്രീയ പ്രേരിതമെന്ന് എങ്ങനെ പറയാൻ കഴിയും പ്രിയ സഖാക്കന്മാരെ 'നിങ്ങൾക്ക് CBlയോട് പ്രണയം ഉണ്ടായിരുന്ന കാലവും ഉണ്ടായിരുന്നല്ലോ. ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പുകേസിൽ 2014ൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സീതാറാം യെച്ചൂരിയും ബുദ്ധദേവ് ഭട്ടാചാര്യയുമാണ്. ആന്ഡ്രാ പ്രദേശിലെ അമരാവതി ഭൂമിയിടപാട് CBlഅന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് അവിടുത്തെ cpm സംസ്ഥാന സെക്രട്ടറിയാണ്. 2019-ലെ പൊള്ളാച്ചി പീഡനക്കേസിലും CBlഅന്യേഷണം ആവശ്യപ്പെട്ടത് CPM പോളിറ്റ് ബ്യൂറോ അംഗം ജി.രാമകഷ്ണനാണ്.2014-ൽ സ്വാമി അസീമാനന്ദയ്ക്കെതിരായ കേസിൽ CBl അന്വേഷണം ആവശ്യപ്പെട്ടത് CPM നേതാവായ ബസുദേവ് ആചാര്യ ആണ്.
ഇതെല്ലാം സഖാക്കന്മാർക്ക് ഓർമ്മയുണ്ടോ? കേന്ദ്ര ഏജൻസികൾ സർക്കാരിനെ വളഞ്ഞുവെച്ചിരിക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് CBIയക്ക് കൂച്ചുവിലങ്ങ് ഇടാൻ CPM ൻ്റെ രാഷ്ട്രീയ നീക്കം. ഡൽഹി സ്പെഷൽ പോലീസ് എസ്റ്റാബ്ലിഷ്മെൻറ് നിയമം അനുസരിച്ചാണ് CBlകേസുകൾ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനത്തും അന്വേഷണത്തിന് അതതു സംസ്ഥാന സർക്കാരിൻ്റെ അനുമതി വേണം' കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി മുൻകൂട്ടി നൽകിയിട്ടുണ്ട്. ഈ അനുമതി പിൻവലിക്കണമെന്നാണ് CPM ൻ്റെ ആവശ്യം.CBl ഒരു കേസും അന്വേഷിക്കരുതെന്ന നിലപാടിലല്ല.വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ കേസുകൾ ഏറ്റെടുക്കാം എന്നാണ് പറയുന്നത്. അപ്പോൾ ഏ കെ ജി സെൻ്ററിൽ നിന്നു പറയും കേസ് ഏത് തരത്തിൽ അന്വേഷിക്കണമെന്ന് അല്ലേ? അങ്ങനെ ആയിരുന്നെങ്കിൽ കൊള്ളമല്ലോ കൊടിയേരി സഖാവേ?
CPM ൻ്റെ ആരോപണം ശരി വെച്ച് കാനം സഖാവും രംഗത്ത് എത്തിയിട്ടുണ്ട്. ഉടനെ തന്നെ കാനം ശരി വെച്ചത് നന്നായി. അല്ലെങ്കിൽ എല്ലാവരുടെയും അന്വേഷണം കാനം എന്താണ് ഒന്നും പറയാത്തത്?CPI ഒന്നും പറയാത്തത് എന്നു അന്വേഷണം ആവും. തീവെട്ടിക്കൊള്ളകൾ പുറത്തു വരുമോ എന്നുള്ള ഭയം എന്തായാലും പാർട്ടിക്ക് ഉണ്ടാവൂ. ലൈഫ്മിഷൻ അഴിമതി അന്വേഷണത്തെ ആണല്ലോ പ്രധാനമായും ഭയപ്പെടുന്നത്. അതിലെ അഴിമതിയും കമ്മീഷൻ ഇടപാടും പകൽ പോലെ സത്യമാണല്ലോ. പാർട്ടി പ്രതിരോധത്തിൽ ആകുമ്പോഴാണല്ലോ ഈ സിബിഐ വിരോധം തുടങ്ങുന്നത്.മുൻകാലങ്ങളിലും അങ്ങനെ ആയിരുന്നല്ലോ. ടി.പി.വധക്കേസിൽ ഗൂഢാലോചന അന്വേഷിക്കുന്നതിന് പോലും CPM തടസ്സം നിന്നു.അന്ന് സഹായിച്ചത് ആരാണെന്നും എല്ലാവർക്കും അറിയാവുന്നതാണല്ലോ.
സി ബി ഐ യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നു രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയതിനെ ന്യായീകരിച്ച് അതിൽ പിടിച്ചാണല്ലോ കൊടിയേരി സഖാവ് നിൽക്കുന്നത്- സഖാവിന് പിന്നെ എല്ലാ അന്വേഷണ ഏജൻസികളെയും ഭയമാണല്ലോ. കാരണം മക്കൾ കാരണം എല്ലാ ഏജൻസികളെയും നല്ലപോലെ കൊടിയേരി സഖാവിന് അറിയാം' സംസ്ഥാന സർക്കാർ വിലക്ക് ഏർപ്പെടുത്തിയാലും ചില കേസുകൾ സ്വമേധയാ ഏറ്റെടുക്കാൻ സി ബി ഐയ്ക്ക് സാധിക്കും എന്ന് ഏ കെ ജി സെൻ്ററിൽ ആർക്കും അറിയില്ലയോ? സംസ്ഥാന സർക്കാരിനെ പരുങ്ങലിലാക്കിയ സ്വർണക്കടത്ത്, ലൈഫ്മിഷൻ കേസ്, കൂടാതെ കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി സിബിഐ അന്വേഷിക്കേണ്ടതില്ലെന്നു തന്നെയാണ് സർക്കാർ നിലപാട്. അത് അന്വേഷിക്കാൻ ഇവിടെത്തന്നെ ഏജൻസികളുണ്ട്. ആ ഏജൻസികളുടെ റിപ്പോർട്ട് എങ്ങനെ ആയിരിക്കും എന്ന് നമ്മൾക്ക് ഊഹിക്കാമല്ലോ. അത്ര തീവ്രമല്ലാത്ത അഴിമതി മാത്രമാണ് ഇതിൽ നടന്നത്.
https://www.facebook.com/Malayalivartha





















