Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആ കലിപ്പ് തീർക്കാൻ മുരളീധരന്റെ വലിയ വേടി; നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പുതിയൊരു ഗ്രൂപ്പ് കെ മുരളീധരന്‍ പടുത്തുയര്‍ത്തും, താന്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടുവെന്ന തീരാത്ത അമര്‍ഷം 63കാരനായ മുരളീധരനിൽ! ഇനി സംഭവിക്കാൻ പോകുന്നത്...

25 OCTOBER 2020 03:42 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിനുള്ളില്‍ കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ എംപി തുടരെവെടിപൊട്ടിക്കുന്ന ഓരോ വെടിയും, കോഗ്രസിനുള്ളിലെ പുതിയ ഗ്രൂപ്പിന്റെ ഉദ്ഘാടന വിളംബരമാണ്. യുഡിഎഫിന്റെ ഇലക്ഷന്‍ പ്രചാരണച്ചുമതലയില്‍ നിന്ന് മുന്നറിയിപ്പില്ലാതെ രാജിവച്ചതും ജോസ് കെ മാണിയെ യുഡിഎഫില്‍ പിടിച്ചുനിറുത്താനാകാതെ വന്നതുമൊക്കെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ പിടിപ്പുകേടാണെന്നു. മുരളി തുറന്നടിച്ചതും പോരിനുള്ള കോപ്പുകൂട്ടല്‍ തന്നെയാണ്. മുല്ലപ്പള്ളി വിരുദ്ധരെയും കോണ്‍ഗ്രസിലെ അരാജവാദികളെയും അസംൃപ്തരെയും ഒപ്പം കൂട്ടിയും, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടു കൂട്ടുവെട്ടിയും, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പുതിയൊരു ഗ്രൂപ്പ് കെ മുരളീധരന്‍ പടുത്തുയര്‍ത്തും. ഒരു നിവൃത്തിയില്ലെങ്കില്‍ മുല്ലപ്പള്ളി വിരുദ്ധ സര്‍മദചേരിയായെങ്കിലും പാര്‍ട്ടിയ്ക്കുള്ളില്‍ അസമാധാനം വിതറാന്‍ ഇത് വഴിയൊരുക്കുമെന്ന് തീര്‍ച്ച.

കുറെക്കാലമായി കെ മുരളീധരന്‍ പറയുന്നതൊന്നും താന്‍ കേള്‍ക്കുന്നില്ലെന്നു പറയുന്ന മുല്ലപ്പള്ളിയെ സമാധാനത്തോടെ കസേരയില്‍ ഇരുത്തില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് പഴയ കോണ്‍ഗ്രസ് പ്രസിഡന്റുകൂടിയായ കെ മുരളീധരന്‍. കോണ്‍ഗ്രസിലെ സംസ്ഥാന നേതൃത്വം എന്നുവെച്ചാല്‍ മുല്ലപ്ലള്ളി ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്ന് ആരോപിച്ചാണ്, പാര്‍ട്ടിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരന്‍ രാജിവച്ച് പടപ്പുറപ്പാടു നടത്തിയിരിക്കുന്നത്. ഡല്‍ഹിയിലേക്ക് പോകാതെ തിരുവനന്തപുരത്തും വടകരയിലും തമ്പടിച്ച് മുരളി ഗ്രൂപ്പ് പുരയുടെ തറകെട്ടിക്കഴിഞ്ഞു. ഭിത്തി കെട്ടി കഴുക്കോന്‍ മേയാനുള്ള ആള്‍ബലം സംഘടിപ്പിച്ചുവരികയാണ് തോക്കുപോലത്തെ നോക്കുള്ള, അച്ഛന്‍ കരുണാകരന്റെ ഭാഷ കടപ്പെടുത്താല്‍ ക്രൗഡ് പുള്ളര്‍ മുരളീധരന്‍. ഒന്നുകില്‍ വട്ടിയൂര്‍ക്കാവ് തിരികെ കൊടുത്ത് കേരളത്തില്‍ മന്ത്രിയാകണം, അല്ലെങ്കില്‍ കെപിസിസി അധ്യക്ഷസ്ഥാനം വേണം എന്നതില്‍ കവിഞ്ഞൊന്നും കൊണ്ട് മുരളീധരന്‍ തൃപ്തിപ്പെടില്ല. ഇലക്ഷന് പാര്‍ട്ടിയെ ജയിപ്പിക്കുന്ന പണി മാത്രമല്ല പണി തരാനും തനിക്കു പറ്റുമെന്ന,് മുരളി പറയാതെ പറഞ്ഞുവച്ചിരിക്കുന്നു.

വട്ടിയൂര്‍ക്കാവ് നിയസഭാ സീറ്റില്‍ നിന്നും തന്നെ വടകരയിലേക്കു വണ്ടികയറ്റി കുടിയൊഴിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് തന്നെ ഒതുക്കിയതിന്റെ കലിപ്പ് മുരളിക്കു നന്നായുണ്ട്. നിയമസഭയിലും കേരളത്തിലെ കോണ്‍ഗ്രസിലും നിലയും വിലയുമുണ്ടായിരുന്ന കാലത്താണ,് വടകരയില്‍ പിജയരാജനെ ചെറുക്കാന്‍ ലോക്‌സഭ അങ്കത്തിന് കോണ്‍ഗ്രസ് കുപ്പായംതയ്പ്പിച്ചുനല്‍കി പറഞ്ഞു വിട്ടത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്‍ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ചിറങ്ങി, ഒരു റൗണ്ട് പ്രചാരണവുമായി മുന്നേറുമ്പോഴാണ് മുരളീധരന്‍ വടകരയിലെത്തിയത്. പൊരിഞ്ഞ പോരാട്ടത്തില്‍ ജയരാജനെ 85,000 വോട്ടുകളുടെ മിന്നുന്ന ഭൂരിപക്ഷത്തിലാണ് മുരളീധരന്‍ നിലംപരിശാക്കിയത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രിയാകാമെന്ന മുരളീധരന്റെ കണക്കുകൂട്ടിലുകളൊക്കെ പിഴച്ചുവെന്നു മാത്രമല്ല, ഡല്‍ഹിയിലെത്തിയപ്പോള്‍ അവിടെ രാഹുല്‍ ഗാന്ധിക്കു ചുറ്റും വട്ടമിട്ടുനടക്കുകയും രാഹുലിനെ കൈപിടിച്ചു നടത്തുകയും ചെയ്യുന്ന കെസി വേണുഗോപാലിനു മുന്നില്‍, തനിക്കു റോളൊന്നുമില്ലെന്ന്മുരളി തിരിച്ചറിഞ്ഞു.

അങ്ങനെ കപില്‍ സിബല്‍, ഗുലാംനബി ആസാദ് തുടങ്ങിയ കോണ്‍ഗ്രസിലെ ഡല്‍ഹി വിമതര്‍ക്കൊപ്പം ചേരി കൂടുകയും കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തെ പൊളിച്ചെഴുതണമെന്ന നയം പ്രഖ്യാപിക്കുകയും ചെയ്ത കേരളം ഉന്നം വെച്ച് കേന്ദ്രത്തിലും ഒരു വെടിപൊട്ടിച്ചു. തിരികെ കേരളത്തിലേക്കു പോരാമെന്നു വെച്ചപ്പോള്‍ തല്‍ക്കാലം ഇങ്ങോട്ടു പോരേണ്ടെന്ന്ു മുല്ലപ്പള്ളി പ്രഖ്യാപിച്ച നേരം നോക്കിയാണ് ജോസ് കെ
മാണിയെ ആയുധമാക്കി മുരളിയുടെ പൊല്ലാപ്പ.് കെ കരുണാകരന്‍കൂടിയുണ്ടാക്കിയ യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി മുന്നണി വിട്ട വിഷയത്തില്‍ പാര്‍ട്ടിയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്നു മുരളീധരന്‍ പറഞ്ഞു. തന്നെയുമല്ല അച്ഛനുണ്ടായിരുന്ന കാലത്ത് ഒരാളും യുഡിഎഫില്‍നിന്നു പോയിട്ടില്ലെന്നു ചരിത്ര പാഠം തുറന്നുവായിക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്ന് ആരോപിച്ച്ഈയിടെയാണ് പാര്‍ട്ടിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരന്‍
രാജിവച്ചത്. ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കണ്ടല്ലോ എന്ന് കരുതിയാണ് രാജിയെന്നായിരുന്നു ഇതിന് ശേഷം കെ മുരളീധരന്‍ നടത്തിയ പ്രതികരണം. കോണ്‍ഗ്രസിനുള്ളിലെ പഴയ കരുണാകരന്‍ ഗ്രൂപ്പിന് വീണ്ടും ജീവന്‍കൊടുക്കാന്‍ തന്നെയാണ് മുരളിയുടെ നീക്കം. മൂന്നു തവണ കോഴിക്കോട്ടു നിന്ന് ലോക് സഭയിലേക്കു ജയിച്ചിട്ടുള്ള കെ മുരളീധരന്, കെ കരുണാകരന്റെ കാലത്തുപോലും ഡല്‍ഹി കോണ്‍ഗ്രസില്‍ കാര്യമായ പദവിയും പത്രാസും കിട്ടിയിട്ടില്ല. ഇനി കിട്ടുമെന്നു പ്രതീക്ഷയുമില്ല.

എന്നാല്‍ കേരളത്തില്‍ മുരളി കെപിസിസി പ്രസിഡന്റും എംഎല്‍എയുമൊക്കെയായ കാലങ്ങളില്‍ കളിയില്‍ മോശക്കാരനായിരുന്നില്ല. കെ കരുണാകരനൊപ്പം കോണ്‍ഗ്രസ് വിട്ട് ഡെമോക്രാറ്റി ഇന്ദിരാ കോണ്‍ഗ്രസ് സ്ഥാപിച്ചപ്പോഴും കൂടെ നില്‍ക്കാന്‍ ഗംഗാധരനും എംഎ ജോണും ടിഎം ജേക്കബും ഉള്‍പ്പെടെ ഒരു നിര സംസ്ഥാന നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഡിഐസി പിന്നീട് എന്‍സിപിയില്‍ ലയിച്ചശേഷവും തോല്‍ക്കാന്‍ മനസില്ലാത്ത മുരളി വാക്കിലും തോക്കിലും നോക്കിലും മുന്‍നിരയില്‍ നിലകൊണ്ടിരുന്നു.
പിന്നീടാണ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി വട്ടിയൂര്‍ക്കാവ് വഴി വടകരയിലും പിന്നീട് ഡല്‍ഹിയിലും എത്തിപ്പെട്ടത്. താന്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടുവെന്ന തീരാത്ത അമര്‍ഷം 63കാരനായ മുരളീധരനുണ്ട്. ഈ പ്രായത്തില്‍ അച്ഛന്‍ കെ കരുണാകരന്‍ ദേശീയ കോണ്‍ഗ്രിസിലെയും കേരളത്തിലെയും മുടിചൂടാ മന്നനും കിംഗ് മേക്കറുമായി വാണകാലയിരുന്ന ഓര്‍മകളുടെ വേട്ടയാടന്‍ മുരളിയുടെ മനസിലുണ്ട്.

ഇന്ദിരാഗാന്ധിയുടെ വലം കൈയായി കെ കരുണാകരന്‍ നിലകൊള്ളുന്നതിനൊപ്പം എകെ ആന്റണിയെ ഒതുക്കി കേരളം വെട്ടിപ്പിടിച്ച് മുഖ്യമന്ത്രിക്കസേരയില്‍ ഒന്നര പതിറ്റാണ്ട് വാണതൊക്കെ കാലം മറന്നിട്ടില്ല. അച്ഛന്റെ രാഷ്ട്രീയക്കളരിയില്‍ അച്ഛന്‍ പഠിച്ച ഗ്രൂപ്പുകളി കലയാക്കി വളര്‍ത്താനുള്ള പ്രായം ഇനിയും തനിക്കുണ്ടെന്ന് തെളിയിച്ചാണ് കെ മുരളീധരന്റെ പുറപ്പെട്. കളിയില്‍ തോറ്റുകൊടുക്കുന്ന നയം ഒരിക്കലുമില്ലാത്ത നേതാവാണല്ലോ കെ മുരളീധരന്‍.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (21 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends