വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

വീടിനു മുന്നിലെ കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. വട്ടിയൂര്‍ക്കാവ് പ്ലാവോട് സെന്റ് ആന്റണീസ് ഗാര്‍ഡനില്‍ ജയചന്ദ്രന്‍(55) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കിണറ്റില്‍ വീണ ജയചന്ദ്രനെ കരക്കെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ്എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























