മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി)കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴിയെടുത്തു

എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി)കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴിയെടുത്തു. മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആണ് മൊഴിയെടുത്തത്. ഇന്ന് രാവിലെ കോഴിക്കോട് സബ് സോണല്‍ ഓഫീസിൽ വച്ചായിരുന്നു അദ്ദേഹം മൊഴി നല്‍കാനെത്തിയത്. നിലമ്ബൂരിലെ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റായിരുന്ന സിബി വലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന പരാതിയിലായിരുന്നു മൊഴിയെടുത്തത്.
ഷൗക്കത്ത് മുഖ്യസംഘാടകനായിരുന്ന നിലമ്ബൂരിലെ പാട്ടുവത്തിന്റെ നടത്തിപ്പിന് സിബി നാല്‍പ്പത് ലക്ഷത്തിലധികം രൂപ നല്‍കിയിരുന്നു. ഈ കാര്യം എന്‍ഫോഴ്സ്‌മെന്റിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമായിരുന്നു. ഇതിനെക്കുറിച്ച് വ്യക്തത വരുത്താനാണ് ഷൗക്കത്തിന്റെ മൊഴി വീണ്ടുമെടുക്കുന്നത്. നേരത്തേ അദ്ദേഹത്തെ പത്തുമണിക്കൂറോളം ഇ ഡി ചോദ്യംചെയ്തിരുന്നു.എന്നാൽ ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യലിന് വിധേയമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















