Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കായലില്‍ ചാടിയ യുവതിയും പിഞ്ചുകുഞ്ഞും മരിച്ചനിലയില്‍... ഗാര്‍ഹിക പീഡനമെന്ന് ബന്ധുക്കള്‍, സംഭവശേഷം ഒളിവില്‍ പോയ സിജുവിനായി തെരച്ചില്‍ ആരംഭിച്ചു

27 OCTOBER 2020 07:19 AM IST
മലയാളി വാര്‍ത്ത

കായലില്‍ ചാടിയ യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. കുടുംബ വഴക്ക് പതിവായിരുന്നു. പെരിനാട് ഇടവട്ടം രമാഭവനില്‍ യശോധരന്‍പിള്ളയുടെ മകള്‍ രാഖി (22), ഏകമകന്‍ ആദി (2) എന്നിവരാണ് മരിച്ചത്. സ്വകാര്യബസ് കണ്ടക്ടറായ വെള്ളിമണ്‍ ചെറുമൂട് സ്വദേശി സിജുവാണ് രാഖിയുടെ ഭര്‍ത്താവ്. നാലുവര്‍ഷം മുന്‍പായിരുന്നു വിവാഹം. വെള്ളിമണ്‍ തോട്ടുംകരയില്‍ വീടുവാങ്ങി താമസിക്കുകയായിരുന്നു. മദ്യപാനിയായ സിജു നിരന്തരം ഉപദ്രവിച്ചിരുന്നു.

ശനിയാഴ്ച രാഖിയെ കെട്ടിയിട്ട് തല്ലി. ഞായറാഴ്ച രാവിലെ മദ്യപിച്ചെത്തി വീണ്ടും മര്‍ദ്ദിച്ചു. കുഞ്ഞുമായി വീടുവിട്ടിറങ്ങിയ രാഖി വെള്ളിമണ്‍ ജയന്തി കോളനിക്ക് സമീപത്തെ കായലില്‍ ചാടി എന്നാണ് സൂചന. അവിടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന കുട്ടികളോട് കാറ്റുകൊള്ളാന്‍ വന്നതാണെന്ന് രാഖി പറഞ്ഞിരുന്നു.

കുട്ടികള്‍ പോയശേഷമാണ് കായലില്‍ ചാടിയത്. ഇവരെ കാണാനില്ലെന്ന് സിജു രാഖിയുടെ അമ്മയെ ഫോണില്‍ അറിയിച്ചു. ഇതറിഞ്ഞ് എത്തിയ രാഖിയുടെ അച്ഛനെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് രാഖിയെ കാണാനില്ലെന്ന് കുണ്ടറ പൊലീസില്‍ പരാതി നല്‍കി. വെള്ളിമണ്‍ കൈതകോടി ഭാഗത്ത് ചെരുപ്പും കുഞ്ഞിന്റെ തൊപ്പിയും കണ്ടെത്തി.

യുവതിയുടെ മൃതദേഹം രാവിലെ 9 ഓടെ കൈതകോടി ഭാഗത്തുനിന്നും കുഞ്ഞിന്റെ മൃതദേഹം പതിനൊന്നോടെ കുറച്ചകലെ നിന്നുമാണ് പൊലീസും ഫയര്‍ ഫോഴ്‌സും കണ്ടെത്തിയത്. ഒളിവില്‍ പോയ സിജുവിനായി തെരച്ചില്‍ ആരംഭിച്ചു. മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 minutes ago)

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....  (15 minutes ago)

ശബരിമല യുവതിപ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (27 minutes ago)

എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരം... ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി  (45 minutes ago)

കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും  (1 hour ago)

മീനം രാശി: വിഷുഫലം 2026  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി...  (1 hour ago)

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്...  (1 hour ago)

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (6 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (6 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (6 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (7 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (7 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (7 hours ago)

Malayali Vartha Recommends