വിനയാകുമോ... സ്വര്‍ണ്ണക്കടത്തില്‍ സിപിഎം ഉന്നതനെ കസ്റ്റംസ് ചോദ്യം ചെയ്യുമോ? സന്ദീപും സരിത്തും സ്വര്‍ണ്ണം കടത്തിയത് എംഎല്‍എക്ക് വേണ്ടിയാണെന്ന മൊഴി സിപിഎമ്മിന് വിനയാകുന്നു; കാരാട്ട് റസാഖിന്റെ പേര് ഉയരുമ്പോള്‍ ചര്‍ച്ചയാക്കി പ്രതിപക്ഷം

കാരാട്ട് റസാക്കിന്റെ വിശ്വസ്തനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചത് ചോദ്യം ചെയ്യലിന് മുന്നോടിയായിട്ടാണെന്ന് പലരും കരുതുന്നത്.
സ്വര്‍ണ്ണകടത്തില്‍ എ. കെ. ജി സെന്ററും ക്ലിഫ്ഹൗസും ഒരു പോലെ പ്രവര്‍ത്തിച്ചതായും സുരേന്ദ്രന്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് അന്വേഷണം പുതിയ വഴിയിലേക്ക് തിരിയുന്നത്. മടിയില്‍ കനമില്ലാത്തവര്‍ക്ക് വഴിയില്‍ പേടിക്കേണ്ട എന്നൊക്കെ വീമ്പിളക്കിയവര്‍ കസ്റ്റംസിന്റെ മുന്നില്‍ നിന്ന് വിയര്‍ക്കുമോ എന്ന് കണ്ടറിയണം. കോടിയേരിയുടെ വിവാദ നായകന്‍മാരായ മക്കള്‍ക്കും കാരാട്ട് റസാഖുമായി അടുത്ത ബന്ധമുണ്ട്.
ആദ്യമായാണ് സി പിഎം ചിത്രത്തിലേക്ക് വരുന്നത്. കാരാട്ട് റസാഖ് സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെയെല്ലാം വിശ്വസ്തനാണ്. സി പി എമ്മും സമ്പന്നരും തമ്മിലുള്ള പാലമാണ് കാരാട്ട് റസാഖ്. അദ്ദേഹത്തിന് സി പി എമ്മിലെ അത്യുന്നതരുമായി ബന്ധമുണ്ടെന്നത് മുമ്പേ വ്യക്തമായതാണ്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ മുഖ്യ പ്രതി റബിന്‍സ് ഹമീദിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍.ഐ.എ. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരുമായുള്ള ശിവശങ്കറിന്റെ ബന്ധം തെളിയിക്കാനായാല്‍ മുഖ്യന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എ പ്രതിയാക്കും. ശിവശങ്കരന് സി പി എം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്.
ദുബൈയില്‍ നിന്ന് നാട് കടത്തിയ റബിന്‍സിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. റബിന്‍സിനെ കേരളത്തിലെത്തിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ ഹമീദ്. ദുബായ് കേന്ദ്രമാക്കി നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം അയച്ചത് റബിന്‍സും, ഫൈസല്‍ ഫരീദും ചേര്‍ന്നാണെന്ന് എന്‍ഐഎ യുടെ കണ്ടെത്തല്‍. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ പത്താം പ്രതിയായ റബിന്‍സിനെ കേരളത്തിലെത്തിക്കാന്‍ ഇന്ത്യ ദുബായ് കേന്ദ്രീകരിച്ച് നയതന്ത്ര നീക്കങ്ങള്‍ നടത്തിയിരുന്നു. കൊച്ചിയിലെ എന്‍ഐഎ കോടതി പ്രതിയ്ക്കായി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പിറകെയാണ് യുഎഇ റബിന്‍സിനെ നാട് കടത്തിയത്. ഈ വിവരം ഇന്റര്‍ പോള്‍ എന്‍ഐഎയും കൈമാറിയിരുന്നു.
വൈകിട്ട് 4.30 ഓടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ പ്രതിയെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ കൂട്ട് പ്രതിയായ ഫൈസല്‍ ഫരീദിനെ കേരള്തതിലെത്തിക്കാനുള്ള ശ്രമവും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ കെടി റമീസ്, ജലാല്‍ എന്നിവരുമായി ചേര്‍ന്നായിരുന്നു ദുബായ് കേന്ദ്രീകരിച്ച് റബിന്‍സ് കള്ളക്കടത്തും ഹവാല ഇടപാടുകളും ആസൂത്രണം ചെയ്തതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹജരാക്കും.
റബിന്‍സും ഫൈസലും തമ്മില്‍ ശിവശങ്കറിന് ബന്ധമുണ്ടെന്ന സംശയം മുമ്പേ അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടായിരുന്നു. സ്വപ്നയെ ഉപയോഗിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയിരുന്നത്. സ്വപ്നയുടെ സ്വാധീനങ്ങളാണ് ഇവര്‍ സ്വര്‍ണ്ണകടത്തിനായി ഉപയോഗിച്ചത്. ശിവശങ്കറിന്റെ സഹായം രണ്ട് പ്രതികള്‍ക്കും നിര്‍ലോഭം ലഭിച്ചിരുന്നു എന്നാണ് കണക്ക്കൂട്ടുന്നത്. ഫൈസല്‍ ഫരീദ് അയച്ച സ്വര്‍ണ്ണത്തിന്റെ നയതന്ത്ര ബാഗഗേജ് വിട്ടുകൊടുക്കണമെന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ടത് ശിവശങ്കറാണ്. മുമ്പ് കേരളത്തിലെത്തിയ നയതന്ത്ര ബാഗേജുകളും ഇത്തരത്തിലാണ് കൈമാറിയിട്ടുള്ളത്. ശിവശങ്കറിന് സിപി എമ്മിലെ ഉന്നത നേതാവുമായി ബന്ധമുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കും.
ചുരുക്കത്തില്‍ സ്വര്‍ണ്ണക്കടത്ത് ഒരു വലയായി മാറുകയാണ്. ശിവശങ്കരനും കോടിയേരിയും കാരാട്ട് റസാക്കുമൊക്കെ തമ്മിലുള്ള ബന്ധത്തിന്റെ മറവില്‍ പുരോഗമിക്കുന്ന അന്വേഷണം ആരെയൊക്കെ കുരുക്കുമെന്ന് കണ്ടറിയണം. ഇത്രയും കാലം മടിയില്‍ കനമില്ലെന്ന് പറഞ്ഞവരും അന്വേഷണത്തെ സര്‍വാത്മനാ സ്വാഗതം ചെയ്തവരും മാളത്തില്‍ ഒളിക്കുമോ എന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha