ബത്തേരി ജനവാസ മേഖലയില്‍ കടുവയുടെ സാനിധ്യം; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
ബത്തേരി ബീനാച്ചിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവകളെ കണ്ടെത്തി . കടുവ നിരീക്ഷണത്തിലാണ് . ബത്തേരി, കുറിച്യാട്, ചെതലയം റേഞ്ച് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് പ്രദേശത്ത് കടുവകളുടെ സാനിധ്യം കണ്ടെത്തിയത് .
ജനവാസ മേഖലയില്‍ കണ്ടത് കടുവയെയും കടുവ കുട്ടികളെയുമാണ് . ഇന്ന് രാവിലെ 11 മണിയോടെ ബീനാച്ചി റേഷന്‍ കടയുടെ പുറകിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയേയും രണ്ട് കുട്ടികളേയും കണ്ടത്. തുടര്‍ന്ന് വനം വകുപ്പ്, പൊലീസ്, ജനപ്രതിനിധികളും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു .
https://www.facebook.com/Malayalivartha