ബിനീഷ് കോടിയേരിയുടെ കള്ളപ്പണ ഇടപാട് : എന്‍ഫോഴ്സ്മെന്റ് സംഘം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തുമെന്ന് സൂചന
ബിനീഷ് കോടിയേരിയുടെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്താനൊരുങ്ങുന്നതായി സൂചന. കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്താനൊരുങ്ങുന്നത്. ഇഡിയ്ക്ക് ഒപ്പം ആദായ നികുതി വകുപ്പും റെയ്ഡിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
റെയ്ഡ് നടത്തുന്നതിന് വേണ്ടി എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മയക്ക് മരുന്ന് കള്ളപ്പണ കേസുകളില്‍ ഇഡി കസ്റ്റഡിയിലാണ് നിലവില്‍ കോടിയേരിയുടെ മകന് ബിനീഷ് കോടിയേരി.
അതേസമയം, ബിനീഷ് കോടിയേരിയെ തള്ളി സിപിഎം രംഗത്ത് എത്തി.തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ബിനീഷ് തന്നെ ഉത്തരം പറയണമെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള പറഞ്ഞു. വഴിപിഴച്ച സമൂഹത്തിന്റെ സ്വാധീനത്തില്‍ ആരും തെറ്റ് ചെയ്തുവെന്നു വരാം. അവര്‍ക്കു പാര്‍ട്ടി രാഷ്ട്രീയ സംരക്ഷണം നല്കുന്നുണ്ടോ എന്നതാണ് പ്രധാനം. കോടിയേരിക്കെതിരെ ആരോപണം ഇല്ലാത്തതിനാല്‍ മാറിനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha