എനിക്ക് എന്റെ കാര്യമാണ് പറയാനാകുക; ഇ.ഡി.എന്റെ വീട്ടിലേക്ക് വരട്ടെ, ഏത് അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം; അവര്‍ വരട്ടെ, അവര്‍ എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ; വെല്ലുവിളിച്ച് മന്ത്രി കെടി ജലീല്‍

ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്‌ഡിൽ ഉണ്ടായ നാടകീയ രംഗങ്ങളിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം . ഇപ്പോൾ ഇതാ പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍ രംഗത്ത് വന്നിരിക്കുകയാണ് . ഇ.ഡി നടത്തുന്നത് നിയമവിരുദ്ധമായ ഇടപെടലുകളെന്ന് കെടി ജലീല്‍ പ്രതിക്കരിച്ചു . മാത്രമല്ല ഇഡിക്ക് തന്റെ വീട്ടിലേക്ക് സ്വാഗതമെന്നും ജലീല്‍ പ്രതികരിക്കുകയുണ്ടായി .
തന്റെ വീട്ടിലെത്തി ഇഡിക്ക് ഏത് രേഖകളും പരിശോധിക്കാമെന്നും രേഖകള്‍ കൊണ്ട് പോയി പരിശോധിക്കുന്നതില്‍ വിരോധമില്ലെന്നും കെടി ജലീല്‍ വ്യക്തമാക്കുകയും ചെയ്തു. ''എനിക്ക് എന്റെ കാര്യമാണ് പറയാനാകുക. ഇ.ഡി.എന്റെ വീട്ടിലേക്ക് വരട്ടെ, ഏത് അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം. അവര്‍ വരട്ടെ, അവര്‍ എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha