കെ ടി ജലീല്‍ രചിച്ച "മതം മതഭ്രാന്ത് മതേതരത്വം" എന്ന പുസ്തകം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രകാശനം ചെയ്തു

ചിന്താ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന കെ ടി ജലീല്‍ രചിച്ച 'മതം മതഭ്രാന്ത് മതേതരത്വം' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ഈ കാര്യം അറിയിച്ചു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;
മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
-----------------------------------------
ചിന്താ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ഈയുള്ളവൻ രചിച്ച "മതം മതഭ്രാന്ത് മതേതരത്വം" എന്ന പുസ്തകം ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ക്ലിഫ് ഹൗസിൽ വെച്ച് പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ പ്രൊഫ: ആലിക്കുട്ടി മുസ്ല്യാരാണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ആദരണീയനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ്. മതവും മതഭ്രാന്തും മതേതരത്വവും, ജീവിതാനുഭവങ്ങളിലൂടെ കണ്ട കാഴ്ചകളെയും ചരിത്രവസ്തുതകളെയും മുൻനിർത്തി വിശകലനം ചെയ്യാൻ നടത്തിയ പരിശ്രമത്തിൻ്റെ പരിണിതിയാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്ത എൻ്റെ പുസ്തകം. ക്രിയാത്മകമായ വിമർശനങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു.
https://www.facebook.com/Malayalivartha