മാട്രിമോണിയൽ സൈറ്റിൽ പരസ്യം; ബ്രോക്കർമാരെ കണ്ടു; കല്യാണം നടക്കുന്നില്ല; ഒടുവിൽ യുവാവിന്റെ അറ്റ കൈ പ്രയോഗം ;അന്തം വിട്ട് മലയാളികൾ

കല്യാണം നടക്കാൻ എന്തൊക്കെ വഴിയുണ്ട് എന്ന് ഗവേഷണം നടത്തുകയാണ് പുതു തലമുറ.എന്നാൽ ഈ യുവാവ് ചെയ്തത് അറ്റകൈ പ്രയോഗം തന്നെ . മാട്രിമോണിയൽ സൈറ്റിൽ പരസ്യം ചെയ്തു. ബ്രോക്കർമാരെ കണ്ടു. പക്ഷേ, വിവാഹം നടന്നില്ല. എന്നാൽ തൊട്ട് കൊടുക്കാതെ വധുവിനെ തേടി ഫ്ലക്‌സ് ബോർഡ് അടിച്ച് പരസ്യം ചെയ്തിരിക്കുകയാണ് കാണക്കാരി സ്വദേശി അനീഷ് സെബാസ്റ്റ്യൻ. തടി മില്ലുടമയായ അനീഷ് ഒരു മാസം മുമ്പാണ് ഫ്ലക്‌സ് സ്ഥാപിച്ചത്. 'വധുവിനെ തേടുന്നു. ഡിമാന്റുകളില്ലാത്ത, മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് സ്‌നേഹമാണ് വലുതെന്ന ചിന്താഗതിയിൽ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ വധുവിനെ ആവശ്യമുണ്ട്' ഫ്ളക്സിലെ വാചകങ്ങൾ ഇങ്ങനെയാണ്. സെപ്തംബർ മൂന്നിന് ഫേസ് ബുക്കിലും വൈകാതെ മില്ലിന് മുമ്പിലും ഫ്ളക്സ് പ്രത്യക്ഷപ്പെട്ടു. സംഭവമറിഞ്ഞ് നിരവധിപ്പേർ വിളിച്ചെങ്കിലും കൊവിഡ് മൂലം എല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രായമായ മാതാപിതാക്കളും ഒരു ചേട്ടനും സഹോദരിയുമാണ് അനീഷിനുള്ളത്.
കാണക്കാരിയിൽ കുടുംബപരമായി ലഭിച്ച തടിമില്ല് നടത്തുന്ന അനീഷിന്റെ വിവാഹം വിവിധ കാരണങ്ങൾക്കൊണ്ടാണ് നീണ്ടുപോയത്. 35 വയസിലെത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. '' മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകിയപ്പോഴാണ് മിക്കവർക്കും ആവശ്യം ഗവൺമെന്റ് ജോലിക്കാരെയാണ്. പിന്നെ വിവാഹദല്ലാൾമ്മാരെ ആശ്രയിച്ചെങ്കിലും ഗുണമുണ്ടായില്ല. എനിക്കാവാശ്യം നല്ല ഒരു പെൺകുട്ടിയെയാണ്. പിതൃസ്വത്ത് ആവശ്യമില്ലെന്ന് പറയുമ്പോൾ ചെറുക്കന് എന്തോ കുഴപ്പമുണ്ടന്നാണ് ആളുകൾ ധരിക്കുന്നത്'' അനീഷ് പറയുന്നു. സോഷ്യൽ മീഡിയകളിൽ അനീഷിന്റെ വിവാഹപ്പരസ്യം ഹിറ്റായതോടെ വിദേശത്ത് നിന്ന് പല ആലോചനകളും വന്നെങ്കിലും കൊവിഡ് മൂലം തടസമായിരിക്കുകയാണ്. മനസിനിണങ്ങിയ ആലോചന വന്നാൽ മുന്നോട്ട് പോകാനാണ് തീരുമാനം.
https://www.facebook.com/Malayalivartha