സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയിലെത്താന്‍ വലിയ താമസമുണ്ടാകില്ല; അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് പ്രതിപക്ഷ നേതാവ്

കഴിഞ്ഞ കുറച്ച് നാളായി സ്വര്‍ണക്കളളക്കടത്തും, അഴിമതിയും കൊളളയും ഉള്‍പ്പടെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയിലെത്താന്‍ വലിയ താമസമുണ്ടാകില്ല. സ്വര്‍ണക്കടത്തും മറ്റ് അഴിമതിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമത്തിന് മുന്നിലെത്തേണ്ടതുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
നിലവില്‍ അന്വേഷണംതടസപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സംശയം തോന്നിപ്പിക്കുന്ന വിവരമാണ് പുറത്ത് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സ്വന്തം ഓഫീസിലേക്ക് എത്തിയപ്പോള്‍ മുഖ്യമന്ത്രിക്ക് നെഞ്ചിടിപ്പ് വര്‍ദ്ധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വയനാട്ടില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha