സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 7,699 പേര്‍ രോഗമുക്തി നേടി; 5935 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്; 730 പേരുടെ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 5935 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 730 പേരുടെ ഉറവിടം വ്യക്തമല്ല.
84087 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 60 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61388 സാമ്ബിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 7,699 പേര്‍ രോഗമുക്തി നേടി.
രോഗം രോഗവ്യാപനം കുറയുന്നു എന്ന് കരുതി അനാസ്ഥ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം പിന്‍ വാങ്ങുന്നുണ്ടെന്ന് കരുതി അനാസ്ഥ പാടില്ല. പോസ്റ്റ് കോവിഡ് സിന്‍ ട്രോം മരണകാരണമാകും. ജാഗ്രത കൂടുതല്‍ ശക്തമാക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വ്യാഴാഴ്ച 12 മുതല്‍ 2 വരെ പോസ്റ്റ് കോവിഡ് ചികിത്സാ സൗകര്യം ഉണ്ടാകും.
https://www.facebook.com/Malayalivartha