എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ എം.രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു....മുഖ്യമന്ത്രിയുടെ അഡീ.പ്രെെവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ വീട്ടില്‍ നിരീക്ഷണത്തില്‍...കള്ളപ്പണക്കേസിൽ തുടരന്വേഷണം അനിശ്ചിതത്വത്തിലേക്കോ?

മുഖ്യമന്ത്രിയുടെ അഡീ.പ്രെെവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് രവീന്ദ്രന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ രവീന്ദ്രന്‍ നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം.ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി അറസ്റ്റു ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എം.ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെയും സി.പി.എമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha