രക്ഷിക്കാന്‍ നോക്കിയതാ സാറെ... ഇത്രയ്ക്ക് നിഷ്‌കളങ്കരായി ചാനലുകളുടെ മുമ്പില്‍ ബിനീഷ് കോടിയേരിയുടെ ഭാര്യയും ഭാര്യയുടെ മാതാവും വെട്ടിത്തുറന്ന് പറഞ്ഞതോടെ ഇഡിക്ക് പിടിവള്ളിയാകുന്നു; റെയ്ഡിന് തടസം സൃഷ്ടിച്ചവര്‍ക്കെതിരെ ഇഡി ഇന്ന് കോടതിയില്‍; ബിനീഷിന്റെ കേരളത്തിലെ സ്വാധീനവും തെളിവ് നശിപ്പിക്കുമായിരുന്നില്ലേ എന്ന ചോദ്യവുമെല്ലാം ഇഡി വജ്രായുധമാക്കുന്നു

ബിനീഷ് കോടിയേരിയെ സംബന്ധിച്ച് ഇന്ന് അതി നിര്‍ണായകമാണ്. റെയ്ഡ് കഴിഞ്ഞതിന് പിന്നാലെ ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്. അതിനിടെ റെയ്ഡില്‍ നടന്ന സംഭവ വികാസങ്ങള്‍ ഇഡി കോടതിയ്ക്ക് മുമ്പാകെ എത്തിക്കുന്നതോടെയാണ് വെളുപ്പിക്കാന്‍ നോക്കിയവരെല്ലാം പാണ്ടായി മാറിയത്. ചിലരുടെ ചെറിയ ബുദ്ധിയില്‍ തോന്നിയ കാര്യം ബിനീഷിന്റെ ഭാര്യ റെനീറ്റയും ഭാര്യാമാതാവ് മിനിയും ഏറ്റെടുത്ത് ചാനല്‍ ചര്‍ച്ചയില്‍ നിഷ്‌ക്കളങ്കമായി പറഞ്ഞതാണ് എല്ലാം കുളമായതെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
ഇവരുടെ മണ്ടത്തരങ്ങള്‍, ഭാര്യവീട്ടുകാര്‍ ബിനീഷിനെ കുടുക്കിയെന്ന തരത്തില്‍ നിരവധി ട്രോളുകളാണ് വരുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ ബിനീഷിന്റെ ഭാര്യ റെനീറ്റയും മനോരമയില്‍ ഭാര്യാമാതാവ് മിനിയും എത്തി പറഞ്ഞ നിഷ്‌ക്കമായ കാര്യമാണ് ബിനീഷിന് തിരിച്ചടിയാകുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഇല്ലെന്ന് ന്യായീകരിക്കാന്‍ അത്തരത്തില്‍ ഒന്നു വീട്ടിലുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ അത് കത്തിച്ചുകളയില്ലേ എന്നാണ് മിനി ചോദിച്ചത്. ബിനീഷിന് വസ്തു പണയപ്പെടുത്തി 50 ലക്ഷം രൂപ ബിസിനസ് ചെയ്യാന്‍ സഹായിച്ചത് താനാണെന്നും മിനി വിശദീകരിച്ചു. കഞ്ചാവ് ബിസിനസ് ചെയ്യാന്‍ ഏതേലും ഒരു മരുമകന് അമ്മായിയമ്മ പണം നല്‍കുമോ എന്ന് അവര്‍ ചോദിച്ചു. പക്ഷെ ഈ ചോദ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടം പാവം ആ പാവം അമ്മായിയമ്മ അറിഞ്ഞില്ല. അവരുടെ ഫോണ്‍ ഇഡിയുടെ കൈയ്യിലാണ്. ഒളിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നേരത്തേ മാറ്റാമായിരുന്നില്ലേ എന്നാണ് മിനിയും ചോദിച്ചത്. ഇഡി ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്ന് റെനീറ്റ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. നേരത്തെ ഇഡി അറിയിച്ചാണ് വന്നതെന്ന് ഇവര്‍ തന്നെ പറയുന്നു. അപ്പോള്‍ പിന്നെ കുട്ടിയെ കൊണ്ടുവന്നത് ബോധപൂര്‍വമാണോയെന്ന ചോദ്യം ഇഡി ഉന്നയിക്കും. മാത്രമല്ല ഞങ്ങള്‍ തെളിവ് നശിപ്പിക്കില്ലേ എന്ന ചോദ്യവും പിടിവള്ളിയാകും.
ഇതോടൊപ്പം ബിനീഷിന്റെ അധികാര സ്വാധീനം ജാമ്യം ലഭിക്കുക വലിയ പ്രശ്‌നമാണ്. ഇത്രയേറെ സ്വാധീനമുള്ള വ്യക്തിക്ക് ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്ന് ഇഡിയ്ക്ക് ഒരുപാട് വാദിക്കേണ്ടതില്ല. തങ്ങളെ തടഞ്ഞ പോലീസും കുടുങ്ങും. കോടതി വാറണ്ടുമായെത്തിയ തങ്ങളുടെ ഡ്യൂട്ടിക്ക് തടസം നിന്നു. കോടതി വാറണ്ടുമായെത്തിയ തങ്ങളെ ബാലാവകാശ കമ്മീഷന്‍ വിരട്ടി... അങ്ങനെ ഇഡി എണ്ണിയെണ്ണി പറയുന്നതോടെ ബിനീഷിന്റെ കാര്യം ഓക്കെയായി. വേണമെങ്കില്‍ ഭാര്യയേയും ഭാര്യ മാതാവിനേയും ഇഡി വിളിച്ചു വരുത്തും.
ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുമോയെന്നതിലും നിര്‍ണായക തീരുമാനം ഇന്നാണ്. കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ഇ.ഡി. ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഈ സമയത്ത് എന്‍.സി.ബി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. അതിനിടെ തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഒളിവില്‍ പോയി.
തുടര്‍ച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്നത്. കഴിഞ്ഞ ദിവസം ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഇ. ഡി കോടതിയെ അറിയിക്കും. ബിനീഷിന്റെ ഭാര്യ, ഭാര്യമാതാവ് എന്നിവര്‍ റെയ്ഡ് തടസപ്പെടുത്തിയത് വലിയ ഗൗരവത്തിലാണ് ഇ.ഡി എടുത്തിരിക്കുന്നത്. കേരളത്തില്‍ മറ്റുസ്ഥലങ്ങളില്‍ നടന്ന റെയ്ഡ്‌ന്റെ വിഷാദാംശങ്ങളും കോടതിയെ ധരിപ്പിക്കും. ഇ.ഡി. വീണ്ടും കസ്റ്റഡി ആവശ്യപ്പെടാന്‍ സാധ്യതയില്ല. കാര്യങ്ങള്‍ കൈവിട്ടതോടെ ഇന്ന് ജ്യാമാപേക്ഷ നല്‍കേണ്ടതില്ല എന്നാണ് ബിനീഷിന്റെ അഭിഭാഷകര്‍ എടുത്തിരിക്കുന്ന തീരുമാനം. ഇ. ഡി യുടെ നീക്കങ്ങള്‍ അറിഞ്ഞ ശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം മതി എന്നാണ് നിലപാട്.
എന്തായാലും ട്രോളുകാര്‍ പറയുന്നത് പോലെ ഭാര്യവീട്ടുകാര്‍ വേണ്ടത് ചെയ്‌തോ എന്ന് വരും ദിവസങ്ങളില്‍ അറിയാം. കേരളത്തിന് പുറത്തുള്ള കേസില്‍ ഭാര്യ വീട്ടുകാരുടെ വെളിപ്പെടുത്തലില്‍ വേണ്ടുപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാനും കഴിയില്ല. ഇതോടെ ബിനീഷും അസ്വസ്ഥനാണ്.
"
https://www.facebook.com/Malayalivartha