സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കും.... കൊവിഡ് സാഹചര്യത്തില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടി, ഡിസംബര്‍ 16ന് രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കും. കൊവിഡ് സാഹചര്യത്തില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടി. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും വോട്ടെടുപ്പ്. ഡിസംബര്‍ 16ന് രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍ വന്നു. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രചാരണവും വോട്ടെടുപ്പുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാനം 12ന് പുറത്തിറക്കും. അന്നു മുതല്‍ പത്രികാസമര്‍പ്പണവും ആരംഭിക്കും. ക്രിസ്മസിന് മുമ്പ് പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. മട്ടന്നൂര്‍ ഒഴികെ സംസ്ഥാനത്തെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാണ് ഉപയോഗിക്കുന്നത്.
ഒന്നാം ഘട്ടം ഡിസംബര്‍ 8 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കിരണ്ടാം ഘട്ടം ഡിസംബര്‍ 10ന്‌കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്മൂന്നാം ഘട്ടം ഡിസംബര്‍ 14ന്മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
കോവിഡ് രോഗിക്ക് തപാല്‍ വോട്ട്‌കൊവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. ഇതിനായി വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് വരണാധികാരിക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റും നല്‍കണം. വോട്ട് ചെയ്ത കവര്‍ തപാലില്‍ അയയ്ക്കുകയോ, ആള്‍വശം കൊടുത്തുവിടുകയോ ചെയ്യാം.
വോട്ടെണ്ണുന്ന ദിവസം രാവിലെ വരെ കിട്ടുന്ന തപാല്‍ വോട്ടുകള്‍ പരിഗണിക്കും. വോട്ടെടുപ്പിന്റെ തലേദിവസമാണ് കൊവിഡ് ബാധയുണ്ടായതെങ്കില്‍ എങ്ങനെ വേണമെന്നതില്‍ തീരുമാനം പിന്നീടറിയിക്കും.
"
https://www.facebook.com/Malayalivartha