ഉത്രയെ പാമ്പിനെ കാണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി....

ഉത്രയെ പാമ്പിനെ കാണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണ നടപടികള്‍ക്കു മുമ്പു ജയിലിനു പുറത്തു ഈ മാസം 13 മുതല്‍ മൂന്നു ദിവസം അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ കേസിലെ പ്രതിയായ സൂരജ് എസ്. കുമാറിനു കോടതി അനുമതി നല്‍കി.
ഓരോ ദിവസവും അഭിഭാഷകനുമായി ചര്‍ച്ച നടത്തിയ ശേഷം ജയിലില്‍ മടങ്ങി വരണം. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അടുത്തമാസം ഒന്നിന് വിചാരണ തുടങ്ങുമെന്നും ജാമ്യം അനുവദിക്കാനാവില്ലന്നും ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിഭാഷകനുമായി സംസാരിക്കാന്‍ അവസരം ഒരുക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
മേയ് 24 മുതല്‍ സൂരജ് റിമാന്‍ഡില്‍ കഴിയുകയാണ്. ഉത്തര മരിച്ചത് പാമ്പു കടിയേറ്റതു മൂലമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഫോണ്‍ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജ് അറസ്റ്റിലായത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha