അടിമാലിയെ ഞെട്ടിച്ച കൊലപാതകം, ബസുകള്‍ പുറപ്പെടാന്‍ വെറും രണ്ടു മിനിറ്റ് വൈകിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നം കൊണ്ടെത്തിച്ചത് അരുംകൊലയിലേക്ക്... പട്ടാപ്പകല്‍ നെഞ്ചിലും വയറിലുമൊക്കെ ആഞ്ഞു കുത്തിയപ്പോൾ രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന ശത്രുതയുടെ പക! വൈകിട്ട് തിരികെയെത്താമെന്ന് പറഞ്ഞ അച്ഛന്‍ പോയത് മരണത്തിലേക്ക്... ജോപ്പന്റെ മരണം ഉൾക്കൊള്ളാനാകാതെ നൊമ്പരമായി ഒരു നാട്

സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ ബസ് ഉടമ മറ്റൊരു ബസിലെ ഡ്രൈവറുടെ കുത്തേറ്റ് മരിക്കാനിടയായ സംഭവം ബസുകള്‍ പുറപ്പെടാന്‍ വെറും രണ്ടു മിനിറ്റ് വൈകിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നം. മരണപ്പെട്ട മേരിമാതാ ബസ് ഓടിച്ചിരുന്ന ഉടമ ബോബന്‍ ജോര്‍ജ്ജ്് (ജോപ്പന്‍ 37) ബസ് എടുക്കാന്‍ രണ്ടു മിനിറ്റ് താമസിച്ചത് ക്രിസ്തുരാജാ ബസിലെ ഡ്രൈവറും പ്രതിയുമായ മനീഷ് ചോദ്യം ചെയ്തതും തുടര്‍ന്ന് മുമ്പുണ്ടായ തര്‍ക്കവുമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ടു മിനിറ്റിന് വേണ്ടിയുള്ള പ്രശ്‌നം രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന ശത്രുതയ്ക്ക് കാരണമായി. ഇന്നലെ പട്ടാപ്പകല്‍ ഉണ്ടായ സംഘട്ടനത്തില്‍ ആയിരുന്നു ബൈസണ്‍വാലി സ്വദേശിയായ നടുവിലാംകുന്നേല്‍ ബോബന്‍ ജോര്‍ജ് (ജോപ്പന്‍ 37)കൊല്ലപ്പെട്ടത്.
സംഭവത്തിലെ പ്രതിയായ ഇരുമ്പുപാലം സ്വദേശിയും മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരനുമായ തെക്കേടത്ത് മനീഷിനെ(37) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നത്തെ ശത്രുതയെ തുടര്‍ന്ന് ഇരുവരും സ്റ്റാന്‍ഡില്‍ എത്തുമ്പോഴെല്ലാം ഉരസാറുണ്ടായിരുന്നു. മദ്യം കൈവശം വെച്ചതിന് ബോബനെ നേരത്തേ പോലീസ് പിടിച്ചതിന് കാരണം മനീഷ് ഒറ്റിയതാണെന്ന സംശയം ശത്രുത കൂട്ടുകയും ചെയ്തിരുന്നു. ബോബന്റെ മരണത്തോടെ അനാഥമായത് പറക്കമുറ്റാത്ത മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ അടങ്ങിയ കുടുംബമാണ്. ഇന്നലെ ഭാര്യയോടും മൂന്ന് മക്കളോടും വൈകിട്ട് തിരിച്ചെത്താം എന്ന് പറഞ്ഞുപോന്ന ബോബന്‍ മരണത്തിലേക്കാണ് പോയതെന്ന് വിശ്വസിക്കാന്‍ കഴിയാതെ ഭാര്യ റിനിയുടേയും മക്കളായ ആറു വയസ്സുകാരി ജൂവല്‍, നാലു വയസ്സുകാരി ജോവാന രണ്ടു വയസ്സുകാരി ജോ എന്നിവരും ഇപ്പോഴും അലമുറയിടുകയാണ്. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ: മേരി മാതാ എന്ന പേരില്‍ 2 ബസുകളുടെ ഉടമയായ ബോബനും മറ്റൊരു ബസിലെ െ്രെഡവര്‍ ആയ മനീഷും തമ്മില്‍ നാളുകളായി വൈരാഗ്യം നിലനിന്നിരുന്നു.
2017ല്‍ സമാനമായ രീതിയില്‍ നടന്ന സംഘട്ടനത്തെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. പിന്നീട് പലവട്ടം ഇവര്‍ തമ്മില്‍ വാക്കേറ്റം നടന്നിട്ടുണ്ട്. ജോലിയുടെ ഭാഗമായി സേനാപതിയില്‍ മുറിയെടുത്ത് താമസിച്ചിരുന്ന മനീഷിന്റെ അടുത്ത് ബോബന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഏതാനും പേരെത്തി വാക്കുതര്‍ക്കം നടന്നിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടരയോടെ മനീഷ് ബസ് സ്റ്റാന്‍ഡിലെത്തി. പിന്നാലെ എത്തിയ ബോബനുമായി വാക്കേറ്റം തുടര്‍ന്നു. ഇതിനിടെ സമീപത്തെ സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ ഇരുവരും തമ്മില്‍ പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വാക്കേറ്റം രൂക്ഷമായി. കടയില്‍ നിന്നും കത്തിയെടുത്ത് ബോ ബന്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഇറങ്ങി.
തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിനിടെ മനീഷിന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബോബനെ കുത്തുകയായിരുന്നു. ഇതിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബോബനും തിരികെ ആക്രമിച്ചു. ബോബന്റ നെഞ്ചിലും വയറിലും ആണ് കുത്തേറ്റത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനീഷിന്റെ താടിയെല്ലിലും മുഖത്തും മുറിവേറ്റിട്ടുണ്ട്. കൂടാതെ ഇടതു കൈയ്ക്കും മൂന്നു മുറിവുകള്‍ സംഭവിച്ചിട്ടുണ്ട്.
സംഭവം നടക്കുന്നതിനിടെ ഇവിടെ എത്തിയ പോലീസ് ഇരുവരേയും പിടിച്ചു മാറ്റി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരുക്കേറ്റ ബോബനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. കോതമംഗലം ആലം ബസേലിയോസ് റോസ് ആശുപത്രിയിലേക്ക് മാറ്റിയ മനീഷ് പോലീസ് കാവലിലാണ്. അടിമാലി സിഐ: അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഫിംഗര്‍ പ്രിന്റ് അടക്കമുള്ള വിദഗ്ധ സംഘങ്ങളും അടിമാലിയില്‍ എത്തി. മരിച്ച ബോബന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബോബന്റെ മരണത്തെ തുടര്‍ന്ന് അടിമാലി മേഖലയിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
വളരെ ചെറുപ്പത്തിലേ വാഹനം ഓടിക്കുന്നതില്‍ തല്‍പ്പരനായിരുന്നു ജോപ്പന്‍. വാഹനസൗകര്യം അന്യമായിരുന്ന കാലത്ത് ആശുപത്രി കേസുകളും മറ്റും ഉണ്ടാകുമ്പോള്‍ ഓടിയെത്തിരുന്നതും ബോബനാണെന്ന്് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha