ചങ്കിടിപ്പ് വീണ്ടും... ഇഡിയും പേടിയുമായി മാളത്തില്‍ കഴിഞ്ഞിരുന്ന സൈബര്‍ സഖാക്കളെ ഉണര്‍ത്തി പഴയ സോളാര്‍ കേസ് വീണ്ടും; സോളര്‍ പീഡനകേസില്‍ പരാതിക്കാരിയുടെ പരാതിയെ തുടര്‍ന്ന് മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും; അനില്‍ കുമാറില്‍ നിര്‍ത്താതെ അന്വേഷണം കൊഴുക്കുമ്പോള്‍ പലരും കലങ്ങിത്തെളിയും

കുറേക്കാലമായി സഖാക്കള്‍ പ്രത്യേകിച്ചും സൈബര്‍ സഖാക്കള്‍ കാത്തിരുന്ന നിമിഷങ്ങള്‍ വീണ്ടും എത്തുകയാണ്. സംസ്ഥാനത്ത് ഇഡിയുണ്ടാക്കിയ പേടിയില്‍ പാത്തും പതുങ്ങിയും കഴിഞ്ഞിരുന്ന സഖാക്കള്‍ ഇരട്ടി ആര്‍ജവത്തോടെ രംഗത്തെത്തിയിരിക്കുകയാണ്. ഭരണഭക്ഷത്തെ കുറ്റം പറഞ്ഞ് അധികാരത്തില്‍ വരാനിരിക്കുന്ന ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും എതിരെ പൂഴിക്കടകന്‍ വരികയാണ്. ഒരറ്റത്ത് ബാറും മററ്റത്ത് സോളാറും. ഉള്ളില്‍ കിടന്നത് വിളിച്ച് പറഞ്ഞ് നാറിയതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പും പറഞ്ഞ് പൊടിതട്ടിപോയി. സംഭവം പീഡന വിഷയമായതിനാല്‍ സൂക്ഷിച്ച് പറഞ്ഞില്ലെങ്കില്‍ നാറുക മാത്രമല്ല തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാനാവില്ല.
സോളര്‍ പീഡന ക്കേസില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനും തീരുമാനം. ഇതോടെ തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോളര്‍ കേസ് വീണ്ടും ഊര്‍ജിതമാക്കും.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സോളര്‍ കേസ് കുത്തിപ്പൊക്കാനൊരുങ്ങുന്ന പൊലീസ് ആദ്യം ഉന്നം വയ്ക്കുന്നത് മുന്‍ മന്ത്രി എ.പി. അനില്‍ കുമാറിനെയാണ്. പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ അന്വേഷണ സംഘം മുന്‍മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.
തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന സമയത്ത് തന്നെ യു.ഡി.എഫ് നേതാവിനെ പീഡനക്കേസില്‍ ചോദ്യം ചെയ്‌തേക്കും. അതിന് മുന്നോടിയായി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കി. 2012 സെപ്തംബര്‍ 29ന് കൊച്ചിയിലെ ആഡംബരഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പില്‍ പീഡനം നടന്നെന്നു പറയപ്പെടുന്ന മുറിയടക്കം പരാതിക്കാരി കാണിച്ച് നല്‍കി. അതോടെയാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്.
എന്നാല്‍ മൊഴിയിലും തെളിവിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ബോധ്യപ്പെടാനുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി. എന്നാല്‍ ആ പദ്ധതികള്‍ക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നതാണ് പൊരുത്തക്കേടുകളിലൊന്ന്. പീഡനം നടന്നെന്ന് പറയുന്ന മുറി അന്നേ ദിവസം അനില്‍കുമാര്‍ താമസിച്ചിരുന്നോയെന്ന് അന്വേഷിച്ചെങ്കിലും ഹോട്ടലില്‍ നിന്ന് രേഖകള്‍ ലഭിച്ചില്ല. അത്തരം തെളിവുകള്‍ ഉറപ്പിച്ചാല്‍ മാത്രമേ കടുത്ത നടപടിയിലേക്ക് പൊലീസിന് നീങ്ങാനാവൂ.
സോളാറിന് പിന്നാലെ ബാര്‍കോഴ കേസിലെ പുതിയ വെളിപ്പെടുത്തലുകളില്‍ പ്രാഥമിക അന്വേഷണത്തിനു വിജിലന്‍സ് അനുമതി തേടി. തുടരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനു റിപ്പോര്‍ട്ട് കൈമാറി. അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ വിജിലന്‍സ് രഹസ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.
ആരോപണ വിധേയരായവരുടെ മൊഴിയെടുക്കുന്നതിനടക്കം പ്രാഥമിക അന്വേഷണം വേണമെന്നാണ് വിജിലന്‍സ് ആവശ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഇതോടെ ഇവരുടെ കാര്യവും ഓക്കെയാകും.
അതേസമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ സോളാര്‍ കേസ് സജീവമാകുന്നതോടെ ചര്‍ച്ചകള്‍ ആ വഴിക്കുമാകും. അന്വേഷണം കൊഴുക്കുമ്പോള്‍ നാറിയ കഥകള്‍ പുറത്ത് വരുന്നതോടെ എല്ലാം മറന്ന് അതിന് പിന്നാലെ പോകുന്നത് സ്വാഭാവികം.
https://www.facebook.com/Malayalivartha