മറുനാടന്‍ തൊഴിലാളികളുടെ കൂരയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

രാത്രി മാതാപിതാക്കളില്ലാത്ത സമയത്ത് മറുനാടന്‍ തൊഴിലാളികളുടെ കൂരയില്‍ അനുജന്മാര്‍ക്കു കൂട്ടിരുന്ന ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ ഇന്നലെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.ഗുരുതരമായി പരുക്കേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ക്വാറിത്തൊഴിലാളികളായ കുട്ടിയുടെ അച്ഛനമ്മമാര്‍ തമ്മില്‍ വൈകിട്ട് വഴക്കുണ്ടാവുകയും അമ്മ ബന്ധുക്കളുടെ താമസസ്ഥലത്തേക്കു പോവുകയും ചെയ്തു. അവരെ കൂട്ടിക്കൊണ്ടു വരാന്‍ രാത്രി പത്തേകാലോടെ അച്ഛന്‍ പോയ സമയത്താണ് പീഡനം നടന്നത്. രാത്രി അച്ഛന്‍ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. രാത്രി പതിനൊന്നോടെ പെണ്‍കുട്ടി മൂന്നര വയസ്സുള്ള അനുജനോടൊപ്പം വീടിന്റെ മുന്‍വശത്തിരുന്നു കരയുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
അച്ഛനെത്തുമ്പോള്‍ ഒന്നര വയസ്സുള്ള ഇളയ സഹോദരന്‍ വീടിനുള്ളിലായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണു കുട്ടിയുടെ കുടുംബം കേരളത്തിലെത്തിയത്. അടച്ചുറപ്പില്ലാത്ത വീട്ടിലാണു മാതാപിതാക്കളും 3 കുഞ്ഞുങ്ങളും കഴിയുന്നത്. വാതിലുകളുടെ സ്ഥാനത്ത്് തുണി തൂക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha