ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിൽ വസ്ത്രത്തിലേക്ക് ആളിപിടിച്ച തീ... മരണ വെപ്രാളത്തിൽ ശുചി മുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളം ഇല്ലായിരുന്നു... കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഭയാനകമായ കാഴ്ച്ച; കറുകച്ചാലിൽ നാട്ടുകാരുടെ തീരാനൊമ്പരമായി പ്രതിഭയുടെ വിയോഗം...

ചപ്പുചവറുകള്‍ക്ക് ഇട്ട തീ വസ്ത്രത്തില്‍ പടര്‍ന്നു പൊള്ളലേറ്റു യുവതി മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ കെ.പി.പ്രതിഭ (36) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണു സംഭവം.
വീടിനു സമീപത്തു ചപ്പുചവറുകളും കരിയിലകളും കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ പ്രതിഭയുടെ വസ്ത്രത്തിലേക്കു തീ പിടിക്കുകയായിരുന്നു.
തീ പടര്‍ന്നതോടെ പ്രതിഭ സമീപത്തെ ശുചിമുറിയില്‍ കയറിയെങ്കിലും അവിടെ വെള്ളം ഇല്ലായിരുന്നു.
കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീ കെടുത്തിയത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. കറുകച്ചാല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha