വരാനിരിക്കുന്ന ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നതിന് പ്രത്യേക സമയം അനുവദിച്ച് കലക്ടര്‍: ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കാന്‍ 2 മണിക്കൂര്‍ മാത്രം; ക്രിസ്തുമസ്,പുതുവത്സര ദിനങ്ങളില്‍ 35 മിനിറ്റു സമയമാണ് പടക്കം പൊട്ടിക്കാന്‍ അനുവദിച്ചിട്ടുള്ളത്

വരാനിരിക്കുന്ന ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നതിന് പ്രത്യേക സമയം ഏര്‍പ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ കലക്ടര്‍. ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കാന്‍ 2മണിക്കൂര്‍ മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്. ദീപാവലി ദിനമായ നവംബര്‍ 14ന് രാത്രി 8 മണിമുതല്‍ 10മണിവരെയാണ് പടക്കം പൊട്ടിക്കാന്‍ ജില്ലകലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവനുസരിച്ച് ക്രിസ്തുമസ്,പുതുവത്സര ദിനങ്ങളില്‍ 35 മിനിറ്റു സമയമാണ് പടക്കം പൊട്ടിക്കാന്‍ അനുവദിച്ചിട്ടുള്ളത്. രാത്രി 11.55നും 12.30നും ഇടയിലാണ് സമയം നല്‍കിയിരിക്കുന്നത്.
ഹരിതപടക്കങ്ങള്‍ മാത്രമേ പൊട്ടിക്കാന്‍ പാടൂ എന്നും ജില്ല കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ജില്ലയിലെ വായൂ മലിനീകരണം കുറക്കുന്നതിന്‍രെ ഭാഗമായാണ് ജില്ലാ കലക്ടറുടെ കര്‍ശന നിയന്ത്രണം. ഹരിത പടക്കങ്ങള്‍ സാധാരണ പടകങ്ങളേക്കാള്‍ 35 ശതമാനം വായൂ മലിനീകരണം കുറവായിരിക്കും. ശബ്ദമലിനീകരണത്തിലും സാധാരണ പടക്കങ്ങളേക്കാള്‍ വ്യത്യാസമുണ്ട് ഹരിത പടക്കങ്ങളില്‍.
ഹരിത പടക്കങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേകം ലോഗോയും ക്യൂ ആര്‍ കോഡ് സംവിധാനവുമുണ്ട്. ക്യൂ ആര്‍ കോഡ് വഴി സ്‌കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഹരിത പടക്കങ്ങള്‍ ആണെന്ന് ഉറപ്പു വരുത്താം. മൂന്ന് തരത്തിലുള്ള ഹരിത പടക്കങ്ങള്‍ ആണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്.
ഡല്‍ദിയിലും പരിസരപ്രദേശങ്ങലിലും പടക്കം കടകളടക്കം കര്‍ശനമായി നിരോധിച്ചുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. വര്‍ധിച്ച തോതിലുള്ള വായു മലിനീകരണം ഉണ്ടാവാതെ ഇരിക്കാനാണ് പടക്കങ്ങള്‍ പൂര്‍ണമായും നിരോധിച്ചത്. നിരോധിത മേഖലകള്‍ക്കു പുറമേ ,ചില നഗരങ്ങളില്‍ പടക്കം പൊട്ടിക്കാന്‍ നിശ്ചിത സമയം മാത്രം അനുവദിക്കാനും ഹരിതട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പടക്കം പൊട്ടിക്കുന്നതിനും പടക്കകടകള്‍ക്കുനിരോധനംഏര്‍പ്പെടുത്തിയിരുന്നു.ആവശ്യമായ സംസ്ഥാനങ്ങള്‍ക്കും, പ്രധാനപ്പെട്ട നഗരങ്ങളിലും ആവശ്യമെങ്കില്‍ പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് നേരത്തെ തന്നെ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha