അപവാദ പരാമര്‍ശമുള്ള വീഡിയോ യൂടുബില്‍ അപ്ലോഡ് ചെയ്തു: ഭാഗ്യലക്ഷമിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പ് പ്രകാരം കേസെടുത്തു

അപവാദ പരാമര്‍ശമുള്ള വീഡിയോ യൂടുബില്‍ അപ്ലോഡ് ചെയ്‌തെന്ന് കാണിച്ച് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തു.മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റ!ര്‍ ചെയ്ത കേസ് ഉടനെ തിരുവനന്തപുരം സൈബ!ര്‍ െ്രെകം പൊലീസിന് കൈമാറും. നേരത്തെയും ഭാഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കുകയും മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ശാന്തിവിള ദിനേശ് കോടതിയില്‍ പോയി മുന്‍കൂ!ര്‍ ജാമ്യം നേടിയിരുന്നു.
മറ്റൊരു യൂട്യൂബറായ വിജയ് പി നായരെ അയാളുടെ താമസസ്ഥലത്ത് എത്തി മ!ര്‍ദ്ദിച്ച കേസില്‍ ദിവസങ്ങള്‍ നീണ്ട വാദത്തിനൊടുവിലാണ് കേരള ഹൈക്കോടതി ഭാഗ്യലക്ഷ്മിക്കും കൂട്ടാളികളായ ദിയ സന്ന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha