കോട്ടയത്ത് ഹല്‍വയിലെ നട്ട്‌സ് തൊണ്ടയില്‍ കുടുങ്ങി പതിനേഴുകാരി മരിച്ചു

കോട്ടയത്ത് ഹല്‍വ കഴിക്കുന്നതിനിടെ ഹല്‍വയിലെ നട്ട്‌സ് തൊണ്ടയില്‍ കുടുങ്ങി പതിനേഴുകാരി മരിച്ചു. ആര്‍പ്പൂക്കര തൊമ്മന്‍കവലക്ക് സമീപം പുളിക്കല്‍ വീട്ടില്‍ സുരേഷിന്റെ മകള്‍ അമൃത സുരേഷ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6 .30 ഓടെയായിരുന്നു സംഭവം. വീട്ടില്‍ എല്ലാവരും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിക്കെയാണ് ഹല്‍വക്കഷണത്തിലെ നട്‌സ് അമൃതയുടെ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയത്.
ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഭക്ഷണം നീക്കം ചെയ്ത ശേഷം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വെളുപ്പിന് മരണം സംഭവിച്ചു.അമ്മ ലേഖ. ഏക സഹോദരന്‍ അര്‍ജ്ജുന്‍ സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha