സ്വര്‍ണക്കടത്തിനു പുറമേ, ലൈഫ് മിഷനടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളിലെ കോഴ ഇടപാടുകളില്‍ സ്വപ്നാ സുരേഷ് മുഖംമൂടിയാണെന്നും ശിവശങ്കറാണ് യഥാര്‍ത്ഥ മുഖമെന്നും ഇ.ഡി

ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ നവംബര്‍ 26 വരെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. സമീപത്തെ ബോസ്റ്റല്‍ സ്‌കൂളിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. റിമാന്‍ഡ് കാലയളവിലും നടുവേദനയ്ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശിവശങ്കര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുര്‍ടന്ന് ഇതേ കോടതി നവംബര്‍ 17ന് വിധി പറയും. സ്വര്‍ണക്കടത്തിനു പുറമേ, ലൈഫ് മിഷനടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളിലെ കോഴ ഇടപാടുകളില്‍ സ്വപ്നാ സുരേഷ് മുഖംമൂടിയാണെന്നും ശിവശങ്കറാണ് യഥാര്‍ത്ഥ മുഖമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി വാദിച്ചു.
സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതിനായി വാട്ട്‌സ് അപ്പ് സന്ദേശമടക്കമുള്ള തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കി. ഇതിലെ വിവരങ്ങള്‍ ജാമ്യാപേക്ഷയുടെ വിധിയില്‍ രേഖപ്പെടുത്തരുതെന്ന് ഇ.ഡി അപേക്ഷിച്ചിട്ടുണ്ട്.കോടതി മുറിയിലെ വാദത്തിനൊപ്പം ഇ.ഡിക്കുവേണ്ടി അഡി.സൊളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വാദിച്ചു.
ഇ.ഡിയുടെ വാദിച്ചതിങ്ങനെ ശിവശങ്കറിന്റെ അറിവോടെയാണ് സ്വര്‍ണക്കടത്തെന്ന് സ്വപ്ന സമ്മതിച്ചു.? സ്വര്‍ണക്കടത്തുകേസിലെ മുഖ്യപങ്കാളിയും ബുദ്ധി കേന്ദ്രവുമാണ്.? സ്വപ്നയുടെ ലോക്കറിലെ കള്ളപ്പണം ശിവശങ്കറിന്റേതാണ്.? ലോക്കറില്‍ കണ്ടത് ശിവശങ്കറിനു ലഭിച്ച കോഴ?ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ പങ്കുണ്ട്. കെ. ഫോണ്‍ പദ്ധതിയിലും ക്രമക്കേടുണ്ടാകാം.? രണ്ടു ലോക്കര്‍ ഉണ്ടായിരിക്കേ, മൂന്നാമതൊന്ന് എടുക്കാന്‍ സ്വപ്നയെ നിര്‍ബന്ധിച്ചത് കള്ളപ്പണം ഒളിപ്പിക്കാനെന്നുമാണ് വാദിച്ചത്.
അതേസമയം മതിയായ തെളിവുകളില്ലെന്നും കെ. ഫോണ്‍, സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ പങ്കില്ലെന്നും നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചെന്ന് പറയുന്ന ഇ.ഡി ഏത് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് വെളിപ്പെടുത്തുന്നില്ലെന്നും കാള്‍ ഡേറ്റ രേഖകളോ മൊഴികളോ പരിശോധിച്ചിട്ടില്ലെന്നും ഇ.ഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പിടിച്ചെടുത്ത പണം ശിവശങ്കറിനുള്ള കോഴയാണെന്ന് എട്ടു തവണ മൊഴിയെടുത്തപ്പോഴും സ്വപ്ന പറഞ്ഞില്ല. ഇപ്പോഴാണ് ആരോപണം ഉയര്‍ത്തുന്നതെന്നുമാണ് ശിവശങ്കറിന്റെ വാദം.
"
https://www.facebook.com/Malayalivartha