ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് യുവ മലയാളി ഡോക്ടര്‍ മരിച്ചു

ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് അനസ്തിഷ്യ സ്‌പെഷ്യലിസ്റ്റായിരുന്ന യുവ മലയാളി ഡോക്ടര്‍ മരിച്ചു. പാലക്കാട് സ്വദേശിയായ ഡോ. കൃഷ്ണന്‍ സുബ്രഹ്മണ്യനാണ്(46 വയസ്) ഇന്നലെ ഉച്ചകഴിഞ്ഞ് ബ്രിട്ടനിലെ ലെസ്റ്ററില്‍ മരിച്ചത്.
ഡോ. കൃഷ്ണന്‍, കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഏതാനും ദിവസങ്ങളായി ലെസ്റ്ററിലെ ഗ്ലന്‍ഫീല്‍ഡ് ആശുപത്രിയില്‍ എഗ്മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികില്‍സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടത്തും. പ്രിയദര്‍ശിനി മേനോനാണ് ഭാര്യ. കൃഷ്ണന്‍ ഡെര്‍ബി ഹോസ്പിറ്റിറ്റലിലാണ് പ്രധാനമായും ജോലി ചെയ്തിരുന്നത്. നോര്‍ത്താംപ്റ്റണ്‍, ലെസ്റ്റര്‍ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു.
ബ്രിട്ടനിലാകെ ഇന്നലെ 563 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മരണസംഖ്യ അഞ്ഞൂറിനു മുകളില്‍ തുടരുന്നത്. ബ്രിട്ടനില്‍ പത്തുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ മലയാളിയാണ് ഡോ. കൃഷ്ണന്‍ സുബ്രഹ്മണ്യന്‍.
കഴിഞ്ഞദിവസം ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം പിന്നിട്ടിരുന്നു. ഇന്നലെ മാത്രം രോഗികളായത് 33,470 പേരാണ്. യൂറോപ്പില്‍ ഏറ്റവും അധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്രിട്ടനിലുള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലാണ് ഇതുവരെ മരണസംഖ്യ അമ്പതിനായിരം കടന്നത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ എന്നിവയാണ് മരണസംഖ്യ അമ്പതിനായിരം കടന്ന മറ്റ് രാജ്യങ്ങള്‍.
https://www.facebook.com/Malayalivartha























