Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

സംസ്ഥാനത്ത് ഇന്ന് 2710 കൊവിഡ് കേസുകള്‍; 6567 പേര്‍ക്ക് രോഗമുക്തി, സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറയുന്നുവെന്ന് മുഖ്യമന്ത്രി

16 NOVEMBER 2020 06:52 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണ്.

19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1888 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 476, കോഴിക്കോട് 385, എറണാകുളം 192, തൃശൂര്‍ 221, ആലപ്പുഴ 220, തിരുവനന്തപുരം 164, കൊല്ലം 185, പാലക്കാട് 98, കോട്ടയം 157, കണ്ണൂര്‍ 67, ഇടുക്കി 69, കാസര്‍ഗോഡ് 53, പത്തനംതിട്ട 26, വയനാട് 34 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 7, തിരുവനന്തപുരം, കൊല്ലം 6 വീതം, കോഴിക്കോട് 5, തൃശൂര്‍ 3, മലപ്പുറം 2, പത്തനംതിട്ട, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 310, കൊല്ലം 654, പത്തനംതിട്ട 155, ആലപ്പുഴ 658, കോട്ടയം 683, ഇടുക്കി 283, എറണാകുളം 503, തൃശൂര്‍ 647, പാലക്കാട് 973, മലപ്പുറം 684, കോഴിക്കോട് 556, വയനാട് 67, കണ്ണൂര്‍ 285, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

4,54,774 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19,262 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,739 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1815 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരുണാപുരം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8, 16, 17), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 23), എറണാകുളം ജില്ലയിലെ കീരമ്പാറ (സബ് വാര്‍ഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 600 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുതര രോഗാവസ്ഥയിലുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്നു. ജാഗ്രതയിലൂടെ രോഗവ്യാപന സാധ്യത കുറച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

ഒരോ ദിവസവും ഒരോ ജില്ലയിൽ പൊസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ട്. ഒരാഴ്ചയിൽ എത്രപേർ പുതുതായി രോഗികളായി എന്നും എത്ര പേർ രോഗമുക്തി നേടി എന്നുമുള്ള കണക്കാണ് കൊവിഡ് വ്യാപനം കൃത്യമായി മനസിലാക്കാൻ ഉപയോഗിക്കുക.

ഒക്ടോബർ 17 മുതൽ ഒരോ ആഴ്ചയിലേയും കൊവിഡ് രോഗികളുടെ എണ്ണം തൊട്ടുമുൻപത്തെ ആഴ്ചയേക്കാൾ കുറഞ്ഞു വരികയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സിയിലുണ്ടായിരുന്ന ദിവസം ഒക്ടോബർ 24 ആയിരുന്നു. 97417 പേർ അന്ന് ചികിത്സയിലുണ്ടായിരുന്നു. പിന്നീട് കുറഞ്ഞു. ഇപ്പോൾ ഏതാണ്ട് 75000 ആളുകളാണ് ചികിത്സയിലുള്ളത്.

ഒരോദിവസവും രോഗികളാവുന്നവരുടെ എണ്ണം രോഗമുക്തി നേടുന്നവരുടെ എണ്ണത്തേക്കാൾ കുറവാണ്. കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാണ് .

എന്നാൽ ജനങ്ങൾ ഇതേവരെ പാലിച്ച ജാഗ്രതയിൽ ഇതുകാരണം ഒരു വിട്ടു വീഴ്ചയും പാടില്ല. മാസ്കുകൾ ഉപയോഗിക്കുന്നതിൽ കൈകൾ ശുചിയാക്കുന്നതിൽ സാമൂഹിക അകലം പാലിക്കുന്നതിൽ എല്ലാത്തിലും ജാഗ്രത വേണം. ഒരു വീഴ്ചയും പാടില്ല. വീഴ്ച വന്നാൽ രോഗവ്യാപനം വീണ്ടും ഉയരും

കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു വേണം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ. കൈപിടിക്കലും കെട്ടിപ്പിടക്കലുമെല്ലാം സ്ഥാനാർത്ഥികൾ പൂർണമായും ഒഴിവാക്കണം. പ്രായാധിക്യം ഉള്ളവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. നിരവധി വീടുകൾ സന്ദർശിക്കുന്നതിനാൽ പ്രചാരണത്തിന് പോകുന്നവർ പ്രത്യേകം ശ്രദ്ധ എടുക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർക്കായി പ്രത്യേക പ്രോട്ടോക്കോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കുക.എന്നതാണ് ഇതിൽ പ്രധാനം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (2 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (6 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (6 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (6 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (6 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (6 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (7 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (7 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (8 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (8 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (8 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (9 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (9 hours ago)

Malayali Vartha Recommends