ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് കണ്ണൂരിലെ പേരാവൂരിൽ നിന്ന് പുറത്തുവരുന്നത്. ലഹരിയുടെ കരാളഹസ്തങ്ങൾ എങ്ങനെ ഒരു കുടുംബത്തെ ചുട്ടെരിക്കുമെന്നതിന്റെ ദാരുണമായ ഉദാഹരണമായി ഈ സംഭവം മാറുന്നു. പഠിക്കാൻ പോയ മകൻ ലഹരിക്ക് അടിമയായി തിരിച്ചെത്തിയത് സ്വന്തം അമ്മയുടെ അന്തകനായിക്കൊണ്ടാണ്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കൊളക്കാട് സ്വദേശി ഗീതമ്മയെ മകൻ ക്രിസ്റ്റി കിടപ്പുമുറിയിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്.
കഴുത്തറുത്ത് മാതാവിനെ കൊലപ്പെടുത്തിയ ശേഷം യാതൊരു കൂസലുമില്ലാതെ സുഹൃത്തിന്റെ സ്കൂട്ടറിൽ കയറി പോലീസ് സ്റ്റേഷനിലെത്തി ഈ 25-കാരൻ കീഴടങ്ങുകയായിരുന്നു. കേളകത്ത് ബ്യൂട്ടി പാർലർ നടത്തിയിരുന്ന, നാടിന് സുപരിചിതയായ ഒരു സ്ത്രീക്ക് സ്വന്തം മകനിൽ നിന്ന് തന്നെ ഇത്തരമൊരു അന്ത്യം ഉണ്ടായത് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്...
https://www.facebook.com/Malayalivartha

























