ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും... അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം

ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം.
ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് പഞ്ചാബ്. സീസണിന്റെ ആരംഭത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി ക്യാപിറ്റൽസിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റതോടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ടീം ഇപ്പോൾ.
ബാറ്റിങ് നിരയ്ക്ക് വേണ്ട രീതിയിൽ തിളങ്ങാനായി കഴിയാത്തതാണ് ഡൽഹിയുടെ പ്രധാന പ്രശ്‌നം. ബൗളിങിൽ ലുങ്കി എന്‍ഗിഡി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
അതേ സമയം, ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനമെന്ന് പഞ്ചാബ് കിങ്‌സ് പുറത്തെടുക്കുന്നത്. ഈ സീസണിൽ ഇതുവരെ തോൽവിയറിയാതെ ആണ് ടീം മുന്നേറുന്നത്.
"
https://www.facebook.com/Malayalivartha























