സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്. പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കൂട്ടുപാതയിലുളള വീട്ടിലെ കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടത്. മുറിയിലെ അലമാരയുടെ താഴെ നിന്നാണ് പാമ്പിനെ പിടികൂടിയത്. സര്‍പ്പ വളണ്ടിയര്‍ അനൂപാണ് പാമ്പിനെ പിടികൂടിയത്. പത്തനംതിട്ടയില്‍ എടിഎം കൗണ്ടറിനകത്ത് നിന്നും പാമ്പിനെ പിടികൂടി. തിരുവല്ല കുറ്റപ്പുഴയിലാണ് എടിഎം കൗണ്ടറിനകത്ത് പാമ്പിനെ കണ്ടത്. എടിഎമ്മില്‍ ആള് കയറിയപ്പോള്‍ പാമ്പ് മൂലയ്ക്ക് ഒളിക്കുകയായിരുന്നു. വനപാലകരെ വിവരമറിയിച്ചു.
കോഴിക്കോട് താമരശേരിയില്‍ ഇരുപതുകാരിയ്ക്ക് പാമ്പുകടിയേറ്റു. ചെമ്പ്ര സ്വദേശി ശില്‍പ്പയ്ക്കാണ് കടിയേറ്റത്. താമരശേരി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പെണ്‍കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉളേള്യരിയില്‍ യുവാവിന് പാമ്പ് കടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. പുതിയോട്ടില്‍ സുധീഷിനാണ് (42) കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ചാണ് പാമ്പ് കടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടുമുറ്റത്ത് എത്തിയപ്പോഴായിരുന്നു സംഭവം. കാല്‍വിരലിന് കടിയേറ്റ ഉടനെ സുധീഷ് ശക്തിയായി കാല്‍ കുടഞ്ഞു. ഇതോടെ പാമ്പ് തെറിച്ചുപോയി. പാമ്പിനെ കണ്ടെത്താനായിട്ടില്ല. രാവിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ സുധീഷിന്റെ വീടിന് സമീപത്ത് പാമ്പിനെ കണ്ടിരുന്നു.
https://www.facebook.com/Malayalivartha























