പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു..നടുക്കുന്ന CCTV ദൃശ്യങ്ങൾ.. ധരിച്ചിരുന്ന പാന്റിലാണ് കൊത്തേറ്റത്..കുട്ടി ഓടി മാറിയതിന് ശേഷവും പാമ്പ് ഇഴഞ്ഞ് കുട്ടിയുടെ അടുത്തേക്ക് ..

കോഴിക്കോട് കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൂച്ചയുടെ കടിയേറ്റ പാമ്പ് വേഗത്തിൽ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കടുത്തെത്തിയത്. വിദ്യാർത്ഥി സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പാമ്പിനെ കണ്ട് ഓടി മാറിയതിനാലാണ് കല്ലാച്ചി സ്വദേശി അബ്ദുൽ റാനിഷ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍.പാമ്പ് തനിക്ക് നേരെ വേഗത്തിൽ വരുന്നത് കണ്ടയുടനെ റാനിഷ് പെട്ടെന്ന് തന്നെ അവിടെ നിന്നും ഓടി മാറുകയായിരുന്നു.
സ്കൂട്ടറിന്റെ പിന്നിൽ നിന്നെത്തിയ പാമ്പ് കുട്ടിയെ കൊത്താൻ ശ്രമിച്ചെങ്കിലും ധരിച്ചിരുന്ന പാന്റിലാണ് കൊത്തേറ്റത്. ഈ സമയോചിതമായ ഇടപെടൽ കാരണമാണ് വിദ്യാർത്ഥി കടിയേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ പാമ്പ് പാഞ്ഞടുക്കുന്നതും വിദ്യാർത്ഥി അത്ഭുതകരമായി ഓടി മാറുന്നതും വ്യക്തമായി കാണാൻ സാധിക്കും.കുട്ടി ഓടി മാറിയതിന് ശേഷവും പാമ്പ് ഇഴഞ്ഞ് കുട്ടിയുടെ അടുത്തേക്ക് തന്നെ വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും. പിന്നീട് പാമ്പ് മറ്റൊരു വഴിയിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്നു.
വേനൽക്കാലമായതിനാൽ കടുത്ത ചൂടിൽ നിന്ന് രക്ഷനേടാനും തണുപ്പ് തേടിയും പാമ്പുകൾ സ്കൂട്ടറുകൾക്കുള്ളിലും ഇരുചക്ര വാഹനങ്ങളുടെ പിന്നിലും കയറിക്കൂടാൻ വലിയ സാധ്യതയുണ്ട്.അതിനാൽ വാഹനങ്ങൾ എടുക്കുമ്പോഴും പുറത്ത് വെച്ചിരിക്കുന്ന ചെരുപ്പുകളും ഷൂസുകളും ധരിക്കുമ്പോഴും ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പുറത്തിറങ്ങുമ്പോഴും ചുറ്റുപാടുകൾ കൃത്യമായി ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. തലനാരിഴയ്ക്കാണ് കുട്ടി പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെട്ടത്.
ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ വീടിന് സമീപം വീണ്ടും പാമ്പ്. ദിക്ഷലിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ പാമ്പ് പിടുത്തക്കാരന്‍ രാജേഷ് തിരുവാമനയാണ് പാമ്പിനെ കണ്ടതും പിടികൂടിയതും.
https://www.facebook.com/Malayalivartha

























