ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !

ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!"
ഒരിടവേളക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിലിന്റെ തെറിവിളി സമൂഹമാധ്യമത്തിൽ വേനൽ മഴ പോലെ ചെയ്തിറങ്ങിയപ്പോൾ കേരളം ഞ്ഞെട്ടി !
എന്താണ് രാഹുലിന് പിന്നിലെ കരുത്തിന്റെ രഹസ്യം?
നിയമസഭാ തെരഞടുപ്പ് സമയത്ത് കോൺഗ്രസ്സിന് അനുകൂലമായി നിരന്തരം പോസ്റ്റിട്ട രാഹുൽ എല്ലാവരെയും ഞ്ഞെട്ടിച്ചു.നിഷ്കരുണം വലിച്ചെറിഞ്ഞ പാർട്ടിക്ക് പിന്നാലെ എന്തിനാണ് വീണ്ടും വീണ്ടും നടക്കുന്നതെന്ന് പരിഹാസം പറഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ രാഹുൽ ക്ഷമയോടെ കാത്തിരുന്നു. അത് എന്തിനുവേണ്ടിയായിരുന്നു?
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും രൂക്ഷമായ ഭാഷയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചത്.. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാരിനും വൈദ്യുതി വകുപ്പിനും എതിരെ രാഹുൽ രംഗത്തെത്തിയത്.
"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" എന്നായിരുന്നു രാഹുലിന്റെ പരിഹാസം. സംസ്ഥാനത്ത് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വൈദ്യുതി നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ കൂട്ടുപിടിച്ച് രാഹുൽ വിമർശനം ഉന്നയിച്ചത്.
കഠിനമായ ചൂടിൽ ജനം വലയുമ്പോൾ വൈദ്യുതി ബോർഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാരിന്റെ കെ-റെയിൽ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ പേരിനൊപ്പമുള്ള 'കെ' ഉപയോഗിച്ച് വൈദ്യുതി തടസ്സത്തെ 'കെ-കട്ട്' എന്ന് വിളിച്ച രാഹുൽ, മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പഴയ രാഹുലല്ല ഇപ്പോഴത്തെ രാഹുൽ.അദ്ദേഹത്തിന് ഇനി വി.ഡി. സതീശന്റെ പിന്തുണ ആവശ്യമില്ല. കാരണം രാഹുൽ ഉൾപ്പെടെയുള്ള യുവ തുർക്കികൾ ഇപ്പോൾ കെ സി വേണു ഗോപാലിന്റെ ക്യാമ്പിലാണ്.സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വെട്ടാൻ ഇന്ന് ഗോദയിൽ സജീവമായുള്ളത് രാഹുൽ മാങ്കൂട്ടത്തിലാണ്.
രാഹുൽ മാങ്കൂട്ടത്തിന്റെഅറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് വി - ഡി. സതീശനുമായി ചേർന്ന് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതായി കോൺഗ്രസ് അനുകൂല നവമാധ്യമഹാൻഡിലുകളിൽ പ്രചരണം ശക്തമായിരുന്നു. ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ തന്നെയാണ് പ്രചരണത്തിന് പിന്നിലുണ്ടായിരുന്നത് . വിവാദം കോൺഗ്രസ് നേതൃത്വത്തെ പിടിച്ചുകുലുക്കി. രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രിയും സതീശനുമായി ആശയവിനിമയം നടത്തിയതായി പ്രവർത്തകർ ആരോപിച്ചു. സതീശനെതിരായിരിക്കുകയാണ് കോൺഗ്രസിലെ യുവത. ഇത്തരം പ്രതിഷേധങ്ങൾക്ക് രാഹുലിന്റെ പിന്തുണ ഉണ്ടായിരുന്നു. അന്ന് വിവാദങ്ങൾക്കു പിന്നാലെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ നേതൃത്വത്തെ പിരിച്ചുവിട്ടു.
സെല്ലിന്റെ ചുമതല എറണാകുളം എംപി ഹൈബി ഈഡനു നൽകി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റേതായിരുന്നു തീരുമാനം. ഡിജിറ്റൽ മീഡിയ സെൽ ചെയർമാനായ വി.ടി. ബൽറാമിനെ മാറ്റിയാണ് മറ്റൊരു വൈസ് പ്രസിഡന്റായ ഹൈബി ഈഡനു ചുമതല നൽകിയത്. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പേരും മാറ്റി. ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാന ഘടകങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ മാത്രമായിരുന്നു ഇതുവരെ ഡിജിറ്റൽ മീഡിയ സെൽ എന്ന് അറിയപ്പെട്ടിരുന്നത്.
ബീഡി- ബിഹാർ പോസ്റ്റിനു പിന്നാലെ വി.ടി. ബൽറാം സെല്ലിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞെങ്കിലും കെപിസിസി രാജി സ്വീകരിച്ചിരുന്നില്ല. കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഹൈബി ഈഡനോട് പുതിയ ചുമതല സംബന്ധിച്ച കാര്യം ദീപാദാസ് മുൻഷി പറഞ്ഞത്. ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്ക് അതൃപ്തിയുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സതീശന് എതിരെ സൈബർ ആക്രമണം അതിരുവിട്ടതോടെയാണു ദേശീയ നേതൃത്വത്വം സെല്ലിന്റെ കാര്യത്തിൽ ഇടപെട്ടത്.. നിലവിലുള്ള ടീം കാര്യക്ഷമമല്ലെന്നു ദീപാദാസ് മുൻഷി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പരാതി നേതൃത്വത്തിനു ബോധ്യപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമ വിഭാഗം ശക്തിപ്പെടുത്താൻ സമിതിയെ കെപിസിസി നിയോഗിച്ചിരുന്നു.
അങ്ങനെ വി.ടി. ബലറാം ടീമും സതീശന് എതിരായി. ഇതിന് പിന്നാലെ രാഹുൽ വിഷയത്തിൽ വീക്ഷണത്തെ സതീശൻ തള്ളി. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വീക്ഷണം മുഖപ്രസംഗം എഴുതിയതിനെ കുറിച്ച് അതേഴുതിയവരോട് ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഹുലിനെതിരെ ഒരു തെളിവും പോലീസിസിന് ലഭിച്ചില്ല.
ലൈംഗിക പീഡനക്കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഫ്ളാറ്റില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും പരാതിക്കാരി ഫ്ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല. എംഎല്‍എയുടെ ഓഫീസിലും പരിശോധന നടത്തി.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കും വരെ അറസ്റ്റ് വേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാടെങ്കിലും പിന്നീട് എ.ഡി.ജി.പി.എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നപ്പോള്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പി നിര്‍ദേശം നല്‍കി.ഇതോടെ സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചു.രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തിലായി. .രാഹുൽ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് സംശയിച്ചു. പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അശാസ്ത്രീയ ഗര്‍ഭച്ഛിദ്രമെന്ന യുവതിയുടെ മൊഴിയിലും പൊലീസ് പരിശോധന നടത്തി.വീര്യം കൂടിയ മരുന്ന് നല്‍കിയെന്നും ഗര്‍ഭഛിദ്രം നടത്തിയത് രണ്ടു മാസത്തിനു ശേഷമാണെന്നും യുവതി മൊഴി നല്‍കി. അമിത രക്തസ്രാവത്തെ തുടര്‍ന്നു യുവതിയുടെ ആരോഗ്യ നില മോശമായതിനാല്‍ ചികിത്സ തേടിയെന്നും മൊഴിയുണ്ടായിരുന്നു. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ വിവരം ഡോക്ടര്‍മാരെ ബന്ധപ്പെട്ട് പൊലീസ് സ്ഥിരീകരിച്ചു. യുവതി പൊലീസിന് നല്‍കിയ മെഡിക്കല്‍ രേഖകളും തെളിവുകളും സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിക്ക് നല്‍കിയത് ഏഴ് ആഴ്ച വരെ കഴിക്കാവുന്ന മരുന്നെന്നും ഉറപ്പിച്ചു. ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നാണിത്. ശബ്ദരേഖയിലേത് യുവതിയുടെ ശബ്ദം തന്നെയെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ ശബ്ദ പരിശോധന നടത്തി. യുവതിയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ സംഘം നീക്കം നടത്തി.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന ആരോപണത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാംപ്രതിയായിട്ടുള്ള കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍, ദീപാ ജോസഫ് എന്നിവരും പ്രതികളാണ്. അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങി തുടങ്ങിയ പരാതികളിലാണ് കേസെടുത്തിരിക്കുന്നത്.
ഐടി ആക്ട് 43,66, ബിഎന്‍എസ് 72,79 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദീപാ ജോസഫ് രണ്ടും മൂന്നും പ്രതിയാണ്. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്.
ചെന്നിത്തല സതീശനെ ഇല്ലാതാക്കാൻ കുറെ നാളുകളായി ശ്രമിച്ചു വരികയാണ്. സതീശൻ ഇന്നത്തെ മട്ടിൽ തുടർന്നാൽ തനിക്ക് മുഖ്യമന്ത്രിയാവാൻ കഴിയില്ലെന്ന് ചെന്നിത്തലക്കറിയാം. അതിനാൽ സതീശന് നേരേ വാളോങ്ങാൻ ചെന്നിത്തലക്ക് ലഭിച്ച അസുലഭ അവസരമായിരുന്നു ഇത്.. സതീശൻ തീർത്തും നിരാശനാണ്. രാഹുലിനെ അടിക്കാനെടുത്ത അതേ വടി തനിക്ക് നേരെ ഭൂമറാങ്ക് പോലെവരുമെന്ന് സതീശനറിയാം. സതീശന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉണ്ടായ ആരോപണം എന്ന് വിശ്വസിക്കുന്ന കോൺഗ്രസുകാരും നിരവധിയാണ്. സിപിഎമ്മിന് ഭയമുള്ളത് സതീശനെ മാത്രമാണ്. രമേശ് ചെന്നിത്തലയെ തങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സിപിഎം പലവട്ടം തെളിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരിക്കെ രമേശിനെ സിപിഎം ഇല്ലാതാക്കിയത് കേരളം കണ്ടതാണ്. രമേശിന്റെ നേത്യ സ്ഥാനം തെറിപ്പിച്ചത് പിണറായിയാണെന്നത് പരസ്യമായ രഹസ്യമാണ്. രാഹുൽ ഗാന്ധിയെ ഇന്ത്യാ മുന്നണി വഴി സ്വാധീനിച്ചാണ് പിണറായി ഇക്കാര്യം നേടിയെടുത്തത്. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് തന്നെ പിണറായിയെ മൃദുവായി കൈകാര്യം ചെയ്യും എന്ന ഉറപ്പിലാണ്. അന്ന് ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതീക്ഷ. അതും പക്ഷേ വിഫലമായി.
ഫലത്തിൽ സതീശന്റെ മുഖ്യമന്ത്രി സ്ഥാനത്തിനാണ് ഇളക്കം തട്ടിയിരിക്കുന്നത്. ഷാഫി ടീമും കോൺഗ്രസിലെ മറ്റ് പ്രബല നേതാക്കളും സതീശനെതിരായി നിലപാട് എടുത്തിരിക്കുന്നു. സതീശൻ രാഹുൽ വിഷയം മാനേജ് ചെയ്തതിലുള്ള അപകടം തന്നെയാണ് കാരണം. ഇത്രയും കാലം തനിക്ക് ചാവേറായി നില കൊണ്ട രാഹുലിനെ സതീശന് തള്ളി പറയാൻ 24 മണിക്കൂർ പോലും വേണ്ടിവന്നില്ല. ഇതിനോട് കോൺഗ്രസ് പ്രവർത്തകർക്ക് പോലും യോജിക്കാൻ കഴിയുന്നില്ല. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ സതീശന്റെ എതിർപക്ഷതാണുള്ളത്. ഇനി
കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തൊരു പതനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന രാഷ്ട്രീയ നേതാവ് ഏറ്റുവാങ്ങിയത്. ലൈംഗികാരോപണത്തില്‍ ആടിയുലഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലിന് പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയെങ്കിലും ആരോപണ കൊടുങ്കാറ്റില്‍ തകര്‍ന്നുപോയി യുവനേതാവ്. വളരെ പെട്ടെന്ന് വളര്‍ന്നുവന്ന നേതാവായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. കെഎസ്‌യു, എന്‍എസ്‌യു, യൂത്ത് കോണ്‍ഗ്രസ് ജന.സെക്രട്ടറി എന്നീ വഴികളിലൂടെ വന്ന രാഹുല്‍, ചാനല്‍ ചര്‍ച്ചകളിലൂടേയാണ് ശ്രദ്ധേയനായി മാറുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പി ആര്‍ വര്‍ക്കുകള്‍ കൂടി നടത്തി വളരെ പെട്ടെന്നുതന്നെ ശ്രദ്ധേയനായി മാറി.
യൂത്ത് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയായിരിക്കെ ചാനല്‍ ചര്‍ച്ചകളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. ശക്തമായ ഭാഷയും ആരേയും നേരിടാനുള്ള ധൈര്യവും, ഇതെല്ലാം മതിയായിരുന്നു രാഹുലിന് അവസരങ്ങള്‍ ഒരുങ്ങാന്‍. യൂത്ത് കോണ്‍ഗ്രസിന് ശക്തമായൊരു നേതൃത്വം ഉണ്ടെന്ന വിശ്വാസം പൊതുജനങ്ങള്‍ക്കിടയില്‍പോലും ഉണ്ടാക്കിയെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനും കഴിഞ്ഞു. ഏറെക്കാലത്തിന് ശേഷം സംസ്ഥാന യൂത്തുകോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയും എല്ലാവിധ സഹായവും രാഹുല്‍ മാങ്കൂട്ടത്തിലിനായിരുന്നു. വാശിയേറിയ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ രാഹുല്‍ പക്ഷം വിജയിച്ചു. വ്യാജ തിരിച്ചറയില്‍ കാര്‍ഡുണ്ടാക്കിയാണ് ജയിച്ചതെന്ന് ആരോപണം ഉയര്‍ത്തിയത് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളായിരുന്നു. എന്നാല്‍ അതൊന്നും രാഹുലിനെ ബാധിച്ചതേയില്ല.
രാഹുല്‍ ഏറെ ശക്തനായി. സര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിക്കാനും മുഖ്യമന്ത്രിക്കെതിരെവരെ വിമര്‍ശനം അഴിച്ചുവിടാനും രാഹുല്‍ ശക്തനായി. സര്‍ക്കാര്‍ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അര്‍ധരാത്രിയില്‍ പൊലീസ് അറസ്റ്റു ചെയ്തതും റിമാന്റ് ചെയ്യപ്പെട്ടതും രാഹുലിന് പോരാളിയുടെ പ്രതിച്ഛായയുണ്ടാക്കിക്കൊടുത്തു. ഇതൊക്കെ മതിയായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ കെ കെ ശൈലജയെ നേരിടാനുള്ള ദൗത്യവുമായി വടകരയിലേക്ക് വണ്ടികയറുമ്പോള്‍ തന്നെ പാലക്കാട് ആരായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് തീരുമാനമായിരുന്നു. കെ മുരളീധരനും, ഡോ പി സരിനും തുടങ്ങി നിരവധി നേതാക്കള്‍ പാലക്കാട് പാര്‍ട്ടിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നിട്ടും ഷാഫി ഒറ്റപ്പേരില്‍ സ്ഥാനാര്‍ത്ഥി പട്ടിക ഒതുക്കി. അത് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായിരുന്നു.പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഷാഫിയുടെ പിന്‍ഗാമിയായി രാഹുല്‍ എത്തിയപ്പോള്‍ പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ കണ്‍വീനറുമായിരുന്ന ഡോ പി സരിന്‍ കലാപവുമായി എത്തി. പാലക്കാട് സീറ്റില്‍ തനിക്ക് മത്സരിക്കണമെന്ന ആവശ്യം നേതൃത്വത്തിന് മുന്നില്‍ വച്ചു. ഒറ്റപ്പാലത്ത് മത്സരിക്കാന്‍ എത്തുമ്പോള്‍ സരിന് സിവില്‍ സര്‍വീസ് ഉപേക്ഷിച്ചതിന്റെ ചില പരിഗണനകള്‍ ഉണ്ടായിരുന്നു. അവിടെ തോറ്റു, ഇതോടെ സുരക്ഷിതമായൊരു ഇടം അന്വേഷിക്കുകയായിരുന്നു ഡോ സരിന്‍. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലിലും ഷാഫിയുടെ പിന്‍ഗാമിയെന്ന നിലയിലും പാലക്കാട് പ്രഥമ പരിഗണന രാഹുല്‍ എന്ന യുവതുര്‍ക്കിക്കായിരുന്നു. വടകരയില്‍ നിന്നും പാര്‍ട്ടി നിര്‍ദേശാനുസരണം തൃശ്ശൂരില്‍ മത്സരിക്കാനിറങ്ങി, ദയനീയമായി പരാജയപ്പെട്ട കെ മുരളീധരനും പാലക്കാട് സീറ്റിനോട് താല്പര്യം ഉണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അടക്കം എല്ലാവരും രാഹുല്‍ മാങ്കൂട്ടത്തിനായി നിലകൊണ്ടു. അങ്ങിനെ എതിര്‍പ്പുകളെയെല്ലാം വെട്ടിമാറ്റി, രാഹുല്‍ സീറ്റ് തരപ്പെടുത്തി. വാശിയേറിയ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടം തകര്‍പ്പന്‍ വിജയം കൈവരിച്ചു. ഇതോടെ രാഹുല്‍ മാങ്കൂട്ടം വലിയ പ്രതീക്ഷയുള്ള കോണ്‍ഗ്രസ് നേതാവായിമാറുകയായിരുന്നു. എന്നാല്‍ റീല്‍സില്‍ മാത്രമാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തനമെന്നും, ഷാഫിയും രാഹുലും പ്രവര്‍ത്തകരിലേക്ക് ഇറങ്ങണമെന്നും ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി ഇവര്‍ക്കെതിരെ രംഗത്തുവന്നു. യൂത്ത് കോണ്‍ഗ്രസ് യോഗങ്ങളിലും ഇത്തരം ആരോപണങ്ങള്‍ വന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ പി വി അന്‍വറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതില്‍ വി ഡി സതീശനടക്കം നീരസമുണ്ടായി. പരസ്യമായി രാഹുലിനെ നേതൃത്വം തള്ളി. അപക്വമായ പ്രവര്‍ത്തനമാണ് രാഹുലിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന പ്രതികരണം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉണ്ടായി. ഇതോടെയാണ് രാഹുലിന്റെ റേറ്റിംഗ് കുറഞ്ഞുതുടങ്ങിയത്. ഉപതിരഞ്ഞെടുപ്പിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പല കോണുകളില്‍ നിന്നും പ്രതികരണങ്ങളുണ്ടായി. യൂത്ത് നേതാക്കളില്‍ പലര്‍ക്കും രാഹുല്‍ മാങ്കൂട്ടത്തിന്റെ ഒറ്റയാന്‍ ശൈലിയോട് താല്പര്യമുണ്ടായിരുന്നില്ല.
എന്നാൽ ഇന്ന് സ്ഥിതി മാറി.രാഹുലിന് അനുകൂലമാണ് കാറ്റ്.സതീശനെ വെട്ടി കെ.സിയെ മന്ത്രിയാക്കാൻ രാഹുൽ യുവതുർക്കിക്കൾ കരുക്കൾ നീക്കും. അതോടെ രാഹുലിന്റെ കേസുകൾ അവസാനിച്ച് അദ്ദേഹം അജയ്യനായി മാറും.
https://www.facebook.com/Malayalivartha
























