Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കൂടുതല്‍ കൊവിഡ് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

16 NOVEMBER 2020 07:13 PM IST
മലയാളി വാര്‍ത്ത

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയില്‍ കൊവിഡ് രണ്ടാമതും രൂക്ഷമായത് തിരഞ്ഞെടുപ്പ് കാലഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചു വേണം തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍. കൈപിടിക്കലും കെട്ടിപ്പിടക്കലുമെല്ലാം സ്ഥാനാര്‍ഥികള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രായാധിക്യം ഉള്ളവരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. നിരവധി വീടുകള്‍ സന്ദര്‍ശിക്കുന്നതിനാല്‍ പ്രചാരണത്തിന് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധ എടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ജനുവരി 24ന് ഇവിടെ കൊവിഡ് കണ്ട്രോള്‍ റൂം ആരംഭിച്ചിരുന്നു. രാജ്യത്താദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനം കേരളമാണ്. എന്നാല്‍ ആദ്യത്തെ കേസില്‍ നിന്നും ഒരാളിലേക്ക് പോലും രോഗം പകരാതെ നമ്മുക്ക് പ്രതിരോധിക്കാന്‍ പറ്റി. 156 ദിവസം കൊണ്ടാണ് 5000 കേസുകള്‍ ആയത്. വളരെ പെട്ടെന്ന് പലയിടത്തും രോഗം പകര്‍ന്നെങ്കിലും അതീവ ജാഗ്രത മൂലം ഇവിടെ രോഗവ്യാപനം പിടിച്ചു നിര്‍ത്താനായി. ആ സമയത്തിനിടയ്ക്ക് ചികിത്സാ സംവിധാനങ്ങള്‍ കൃത്യമായി വികസിപ്പിക്കാന്‍ നമ്മുക്കായി. അതുകൊണ്ടുണ്ടായ ഗുണം പിന്നീട് രോഗവ്യാപനം ഉച്ഛസ്ഥായിയില്‍ എത്തിയപ്പോഴും മരണസംഖ്യ കുറച്ച് നിര്‍ത്താന്‍ സാധിച്ചു. സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്.
ഒക്ടോബര്‍ 17 മുതല്‍ ഒരോ ആഴ്ചയിലേയും കൊവിഡ് രോഗികളുടെ എണ്ണം തൊട്ടുമുമ്ബത്തെ ആഴ്ചയേക്കാള്‍ കുറഞ്ഞു വരികയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സിയലിയുണ്ടായിരുന്ന ദിവസം ഒക്ടോബര്‍ 24 ആയിരുന്നു. 97417 പേര്‍ അന്ന് ചികിത്സയിലുണ്ടായിരുന്നു. പിന്നീട് കുറഞ്ഞു. ഇപ്പോള്‍ ഏതാണ്ട് 75000 ആളുകളാണ് ചികിത്സയിലുള്ളത്. ഒരോദിവസവും രോഗികളാവുന്നവരുടെ എണ്ണം രോഗമുക്തി നേടുന്നവരുടെ എണ്ണത്തേക്കാള്‍ കുറവാണ്. കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാണ് . എന്നാല്‍ ജനങ്ങള്‍ ഇതേവരെ പാലിച്ച ജാഗ്രതയില്‍ ഇതുകാരണം ഒരു വിട്ടു വീഴ്ചയും പാടില്ല. മാസ്‌കുകള്‍ ഉപയോഗിക്കുന്നതില്‍ കൈകള്‍ ശുചിയാക്കുന്നതില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ എല്ലാത്തിലും ജാഗ്രത വേണം.കൊവിഡിന് രണ്ടാമതും മൂന്നാമതും തരംഗങ്ങളുണ്ടാവാം എന്നാണ്. അതിലെ പ്രത്യേകത ആദ്യത്തെ തരംഗത്തേക്കാള്‍ കൂടുതല്‍ രൂക്ഷമായ വ്യാപനം രണ്ടാം തരംഗത്തില്‍ ഉണ്ടാവാം. അമേരിക്കയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടാവുന്നത് ഇപ്പോള്‍ ആണ്. യൂറോപ്പിലും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു. രോഗവ്യാപനം തടയാന്‍ നമ്മുടെ നാട്ടില്‍ പരക്കെ പ്രചരിപ്പിച്ച സ്വീഡന്‍ മോഡലും പരാജയപ്പെട്ടു അവിടെയും രോഗവ്യാപനം രണ്ടാമതും ശക്തമായി. ഇതുവരെ നമ്മള്‍ കാണിച്ച കരുതലും ജാഗ്രതയും ശക്തമായി തുടരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (2 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (6 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (6 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (6 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (6 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (6 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (7 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (7 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (8 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (8 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (8 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (9 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (9 hours ago)

Malayali Vartha Recommends