Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

ഡോണുമല്ല ബോസുമല്ല... എന്റെ ഭര്‍ത്താവ് ഡോണുമല്ല ബോസുമല്ല ആ കാര്‍ഡ് ഇവിടെക്കൊണ്ടിട്ടതാണ്; റെയ്ഡിനിടെ ഇഡിയെ നാണം കടുത്തി തടഞ്ഞവരെ ഇപ്പോള്‍ കാണാനില്ല; ബിനീഷിന്റെയും ഭാര്യയുടെയും സ്വത്ത് ഇഡി കൈമാറ്റം തടഞ്ഞതോടെ നിശ്ചലമായി കോടിയേരി വീട്; അടുത്തത് ഭാര്യാമാതാവിന്റെ ഐ ഫോണ്‍ പരിശോധനാ ഫലം

24 NOVEMBER 2020 09:14 AM IST
മലയാളി വാര്‍ത്ത

കോടതിയുടെ വാറണ്ടോടെ കോടിയേരി വീട്ടില്‍ റെയ്ഡിനെത്തിയ ഇഡിയെ തടയാന്‍ എല്ലാവര്‍ക്കും എന്തൊരു ഉത്സാഹമായിരുന്നു. പോലീസും ബാലാവകാശ കമ്മീഷനും എത്രവേഗമാ ഇടപെട്ടത്. കോടിയേരി വീട്ടിലെ 26 മണിക്കൂര്‍ നീണ്ട ഇഡി റെയ്ഡിനു പിന്നാലെ ബിനീഷിന്റെ ഭാര്യ റെനീറ്റയും ഭാര്യാമാതാവ് മിനിയും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വിങ്ങിപ്പൊട്ടിയതോടെ കാര്യങ്ങള്‍ ഉഷാറായി. അതിന് പിന്നാലെ ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്ത് അവര്‍ കാര്യങ്ങള്‍ ബിനീഷിന് അനുകൂലമാക്കാന്‍ ശ്രമിച്ചു.

ബിനീഷ് ഡോണുമല്ല, ബോസുമല്ല. സാധാരണ മനുഷ്യനാണ്. എന്റെ മക്കളുടെ അച്ഛനാണെന്നാണ് റെനീറ്റ പറഞ്ഞത്. കുറെ കൂട്ടുകാര്‍ ഉണ്ടെന്നു മാത്രം. കൂട്ടുകാര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം എന്റെ ഭര്‍ത്താവ് ഏറ്റെടുക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല.

എന്റെ ഭര്‍ത്താവിനെ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണ്. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ഇവിടെ വീട്ടില്‍നിന്നു കണ്ടെടുത്തെന്നു പറയുന്നതു കളവാണ്. ഒരു സില്‍വര്‍ കാര്‍ഡ് കാണിച്ചു. അവര്‍ കൊണ്ടുവന്നിട്ടതാണ്. അതു കണ്ടെടുത്തു എന്നു ഞാന്‍ ഒപ്പിട്ടു നല്‍കണമെന്നു പറഞ്ഞു മാനസികമായി പീഡിപ്പിച്ചു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കുരുങ്ങുമെന്നു പറഞ്ഞു. ജയിലില്‍ പോയാലും തല പോയാലും ഒപ്പിടില്ലെന്നു ഞാന്‍ അറിയിച്ചു. ഒപ്പിടാതെ പോകില്ലെന്ന് അവരും. നിങ്ങള്‍ പോകേണ്ട, പക്ഷേ ഒപ്പിടില്ലെന്നു ഞങ്ങള്‍ പറഞ്ഞു. നിങ്ങള്‍ കൊണ്ടുവന്നു വച്ചതാണെന്ന് എഴുതി ഒപ്പിട്ടു തരാമെന്നും പറഞ്ഞു.

വീണ്ടും ഒരു ഓഫിസര്‍ വന്ന് ഒറ്റയ്ക്കു സംസാരിച്ചു. ഒപ്പിട്ടാല്‍ ബിനീഷ് തിരിച്ചുവരും, ഇല്ലെങ്കില്‍ വീണ്ടും കുരുങ്ങുമെന്നു പറഞ്ഞു. ബിനീഷ് വിളിച്ചു പറഞ്ഞാല്‍ ഒപ്പിടുമോയെന്നും ചോദിച്ചു. ആരു വിളിച്ചാലും ഒപ്പിടില്ലെന്നു മറുപടി പറഞ്ഞു. ബിനീഷ് ശനിയാഴ്ച തിരികെ വരണമെങ്കില്‍ ഒപ്പിടണമെന്നു പറഞ്ഞു. വന്നില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ഒപ്പിടില്ല എന്നു മറുപടി നല്‍കി. ഇഡി പരിശോധനയ്ക്കു വരുന്നതായി കഴിഞ്ഞ ദിവസം മുതല്‍ മാധ്യമങ്ങളില്‍ കേള്‍ക്കുകയാണ്. ഒളിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നേരത്തേ മാറ്റാമായിരുന്നില്ലേ എന്നും റെനീറ്റ ചോദിച്ചു.

കാര്‍ഡ് തങ്ങളുടെ കയ്യിലുണ്ടായിരുന്നെങ്കില്‍ അതു കത്തിച്ചു കളയില്ലായിരുന്നോ; തെളിവു നശിപ്പിക്കില്ലായിരുന്നില്ലേ എന്ന് ഭാര്യാ മാതാവ് മിനി ചോദിച്ചത് ഏറെ ചര്‍ച്ചയായി. എന്റെ ഐഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞു. അത് ഒപ്പിട്ടു നല്‍കി. കൊണ്ടുപോട്ടേയെന്നും മിനി പറഞ്ഞു. ആ ഐ ഫോണിന്റെ പരിശോധനാ ഫലമാണ് ഇനി വരാനിരിക്കുന്നത്.

ഈ റെയ്ഡിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ സ്വത്തിന്റെ ക്രയവിക്രയം ഇഡി തടഞ്ഞത്. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നേരത്തേ താമസിച്ചിരുന്ന മരുതംകുഴിയിലെ കോടിയേരി വീടിന്റെയും ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തിന്റെയും കൈമാറ്റം തടയണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. മരുതംകുഴിയിലെ റെയ്ഡിനെ തുടര്‍ന്നാണു ബെംഗളൂരു ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ രാഹുല്‍ സിഹ്ന സംസ്ഥാന റജിസ്‌ട്രേഷന്‍ ഐജിക്കു ബിനീഷിന്റെ സ്വത്തിന്റെ വിശദാംശങ്ങള്‍ തേടി കത്തു നല്‍കിയത്.

മരുതംകുഴിയിലെ വീടും കണ്ണൂരില്‍ കുടുംബപരമായി കിട്ടിയ സ്വത്തും മാത്രമാണു ബിനീഷിനുള്ളതെന്നാണു റജിസ്‌ട്രേഷന്‍ വകുപ്പ് ഇഡിയെ അറിയിച്ചത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്വത്തിന്റെ കൈമാറ്റം പാടില്ലെന്നു സംസ്ഥാനത്തെ എല്ലാ സബ് റജിസ്ട്രാര്‍ ഓഫിസുകളിലേക്കും വകുപ്പുതല നിര്‍ദേശം നല്‍കി. ലഹരിമരുന്നു വ്യാപാരത്തിനു പണം നല്‍കിയെന്നാണു ബിനീഷിനെതിരായുള്ള ആരോപണം.

കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണമല്ലെന്നു കോടതിയില്‍ ബോധ്യപ്പെടുത്താനായാല്‍ മാത്രമേ സ്വത്തുക്കള്‍ തിരിച്ചു കിട്ടാറുള്ളൂ. ഈ വിഷമത്തിനിടയില്‍ ഭാര്യാമാതാവിന്റെ ഐ ഫോണിന്റെ പരിശോധനാ ഫലമാണ് ഇനി വരാനുള്ളത്. അതെന്താകുമെന്ന ആകാക്ഷയിലാണ് എല്ലാവരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചടങ്ങിനിടെ വികാരാധീനരായി...  (12 minutes ago)

നാളെ രാവിലെ എട്ടുമണി മുതൽ ചുരത്തിൽ  (26 minutes ago)

ഡൽഹി വളഞ്ഞ് റഷ്യൻ പട...പുട്ടിൻ മോദി റഡാറിൽ 5 LEVEL സുരക്ഷാ..!പുട്ടിൻ ഇന്ത്യയിൽ നിരീക്ഷിച്ച് ട്രംപ്..!  (28 minutes ago)

അമ്മമ്മാരോട് പോലും രാഹുലിന് മറ്റേ അടുപ്പം...ഛെ...ഷഹനാസെ.. തെളിവ് പുറത്ത് ഇറക്ക്...! പോരാളികൾ കൂട്ടത്തോടെ ഇറങ്ങുന്നു  (34 minutes ago)

അമ്മ ചത്തില്ലേ സാറേ... കസ്റ്റഡിയിൽ അലറി വകീൽ നവജിത്തിനെ ഊളമ്പാറയിൽ കൊണ്ടുവരും..!സമനിലതെറ്റി..  (41 minutes ago)

ആർക്കാടാ വീട്ടിൽ കയറേണ്ടത് ..!വീട് പൂട്ടി ദീപ രാഹുൽ ഇറങ്ങി..! രാഹുൽ തളർന്ന് അവശൻ  (46 minutes ago)

രാഹുലിനെ പിന്തുണച്ച് നിരവധി അമ്മമാർ രംഗത്ത്‌..തെറ്റ് തിരുത്തി രാഹുൽ വരണം വീട്ടമ്മമാരുടെ ആവശ്യം ഇങ്ങനെ..!  (54 minutes ago)

കേരളത്തിന്റെ ആൻവി സുരേഷ്‌ വേഗക്കാരിയായി.  (55 minutes ago)

നടരാജന്റെ ശരീരം പട്ടടയിൽ വയ്‌ക്കേണ്ട മൂത്തമകന്‍..ഇന്ന് സംസ്കാരം നവജിത്തിനെ തെളിവെടുപ്പിന് വീട്ടിൽ ..! ആശുപത്രിയിൽ നിന്ന് ആ വാർത്ത  (1 hour ago)

കനത്ത മഴ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിൽ നാശം വിതച്ചു  (1 hour ago)

ബിഎസ്ഇ സെന്‍സെക്‌സ് 350ലധികം പോയിന്റാണ് മുന്നേറിയത്  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്..  (1 hour ago)

12​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചു  (1 hour ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നല്ല ലാഭം ഇന്ന് ലഭിക്കും.  (2 hours ago)

കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍....  (2 hours ago)

Malayali Vartha Recommends