Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ആ ഒന്നൊന്നര ഭീഷണി എറ്റില്ല... നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രദീപ് കോട്ടത്തലയെ കസ്റ്റഡിയിലെടുത്തു

24 NOVEMBER 2020 07:59 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പ്രദീപ് കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം തള്ളിയത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ജാമ്യഹര്‍ജി തള്ളിയത്. ഇതോടെയാണ് അറസ്റ്റിലേക്ക് നീണ്ടത്.

പുലര്‍ച്ചെ പത്തനാപുരത്തു നിന്നാണ് പ്രദീപ് അറസ്റ്റിലായത്. പ്രദീപ് കോട്ടത്തലയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണസംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. 2020 ജനുവരി 20ന് എറണാകുളത്തു ഒരു യോഗവും നടന്നു. പ്രദീപ് ഈ ഗൂഢാലോചന യോഗത്തില്‍ പങ്കെടുത്തോ എന്ന് അറിയണ്ടതുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ഫോണ്‍ വിളിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ് തിരുനെല്‍വേലി സ്വദേശിയുടെ പേരില്‍ എടുത്തതാണെങ്കിലും ഒരുതവണ ഉപയോഗിച്ച ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാപ്പുസാക്ഷിയെ വിളിച്ചതിന് തൊട്ടടുത്ത ദിവസം പത്തനാപുരത്തു ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുതവണ ജയിലിലെത്തി ദിലീപിനെ കണ്ടിട്ടുണ്ട്. മാത്രമല്ല, സോളര്‍ കേസിന്റെ കാലത്ത് സോളാര്‍ നായികയെ ജയിലില്‍ കണ്ട് സ്വാധീനിക്കാന്‍ പ്രദീപ് ശ്രമിച്ചതായും പൊലീസ് പറയുന്നു.

2020 ജനുവരി 24നാണ് പ്രദീപ് കുമാര്‍ കാസര്‍കോട് ബേക്കല്‍ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ മുറിയെടുത്തതിനുശേഷം കാസര്‍കോട് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ടു, ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിന്‍ ലാലിനെ ഫോണില്‍ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരിച്ചുപോയി. പിന്നീട് മാസങ്ങള്‍ക്കുശേഷം സെപ്റ്റംബറിലാണു ഭീഷണിക്കത്തുകള്‍ ലഭിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് പള്‍സര്‍ സുനിക്കായി ജയിലില്‍നിന്നു കത്തയച്ചത് വിപിന്‍ ലാല്‍ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണയില്‍ വിപിന്റെ മൊഴികള്‍ അതിനിര്‍ണായകവും ആണ്.

ഏതായാലും പ്രദീപിന്റെ അറസ്റ്റ് നിര്‍ണായകമായി. കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ പ്രദീപിനെ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയില്‍ ശനിയാഴ്ച നടന്ന പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല. ഇതേ തുടര്‍ന്നാണ് തുടര്‍വാദം നവംബര്‍ 23ലേക്ക് മാറ്റി വെച്ചത്.

പ്രതിക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. ഇനിയും തെളിവ് ശേഖരിക്കാനുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.

നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ ലാലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പരാതിയിലാണ് പ്രദീപ് കോട്ടത്തലക്കെതിരെ പൊലീസ് കേസെടുത്തത്. നടന്‍ ദിലീപിനെതിരെ കോടതിയില്‍ നല്‍കിയ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ പരാതി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (55 minutes ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (2 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (2 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (2 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (3 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (3 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (3 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (5 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (5 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (5 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (6 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (6 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (7 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (7 hours ago)

Malayali Vartha Recommends