നവംബര്‍ 26ന് ആഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിക്കണമെന്ന് കെ.സുരേന്ദ്രന്
തൊഴിലാളി സംഘടനകള്‍ നവംബര്‍ 26ന് ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക് പിന്‍വലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കൊറോണ പ്രതിരോധ പ്രവര്‍ത്തനം നടക്കുമ്ബോള്‍ ഇത്തരമൊരു പണിമുടക്ക് ജനദ്രോഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തൊഴിലാളികള്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പണിമുടക്ക് നടത്തുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയാണ് പണിമുടക്ക്. നാഷണല്‍ എലിജിലിറ്റി ടെസ്റ്റ് അടക്കമുള്ള പരീക്ഷകളുള്ള ദിവസം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എന്ന പേരിലാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ 26 ന് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha