Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ഇടപെടല്‍... മുന്‍ മന്ത്രി ഇബ്രാഹ്രീം കുഞ്ഞിനെ ലേക്ക് ഷോറില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും തീരുമാനത്തില്‍ ഇടപെട്ടത് സീതാറാം യച്ചൂരി

26 NOVEMBER 2020 11:09 AM IST
മലയാളി വാര്‍ത്ത

എം.എ. ബേബിയുടെ നിര്‍ദ്ദേശ പ്രകാരം സീതാറാം യച്ചൂരി ഇബ്രാഹ്രീം കുഞ്ഞ് വിഷയത്തില്‍ ഇടപ്പെട്ടു. മുസ്ലീം സമുദായവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബേബിയെ കേരളത്തിലെ ചില പ്രമുഖ മുസ്ലീം നേതാക്കള്‍ ബന്ധപ്പെട്ടു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ സി പി എം സംപൂജ്യരാകുമെന്ന സൂചനയാണ് മുസ്ലീം നേതാക്കള്‍ നല്‍കിയത്. ഇബ്രാഹിം കുഞ്ഞിന് ചികിത്സ നിഷേധിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പെരുമാറിയത് സമുദായത്തെ സംബന്ധിച്ചടത്തോളം വലിയ ദുഃഖമായി മാറി. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ഇത്രയും പാടില്ലെനാണ് ജനങ്ങള്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ സെക്രട്ടറി സി എം രവീന്ദ്രനോട് സര്‍ക്കാര്‍ കാണിക്കുന്ന നീതി പോലും ഇബ്രാഹിംകുഞ്ഞിന് നല്‍കിയില്ലെന്ന പരാതിയാണ് യച്ചൂരി ഗൗരവമായെടുത്തത്.

ഇബ്രാഹിം കുഞ്ഞിനെയും കമറുദീനെയുമാണ് അടുത്ത കാലത്ത് സര്‍ക്കാര്‍ അകത്താക്കിയത്. ഇരുവരും ലീഗിന്റെ എം എല്‍ എമാരാണ്. മുസ്ലിം സമുദായത്തിലെ പ്രമുഖ നേതാക്കളാണ് ഇവര്‍. പാലാരിവട്ടം പാലത്തിന്റെ പേരിലാണ് മുന്‍മന്ത്രി എന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കമറുദീന്‍ വ്യക്തിപരമായി നടത്തിയ ഒരു ബിസിനസാണ് കേസിന് കാരണമായത്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെ തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് വിജിലന്‍സ് പിന്മാറിയത് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശാനുസരണമാണ്.

സിപി എം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി അതേപടി അനുസരിക്കുകയാണ് ചെയ്തത്. മുമ്പ് ഇതായിരുന്നില്ല പതിവ്. എന്നാല്‍ ഇപ്പോള്‍ ആര് എന്തു പറഞ്ഞാലും അനുസരിക്കുമെന്ന അവസ്ഥയിലാണ് പിണറായി വിജയന്‍.

അതേസമയം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനം പറയും. നിലവില്‍ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞ്.ഇതിന് കോടതി അനുമതി നല്‍കാനുള്ള സാധ്യത കുറവാണ്.

ഇബ്രാഹിം കുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമാണെന്ന് കോടതി നി!യോഗിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷന്‍ നിലപാട് മാറ്റിയത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഈ മാസം 19ാം തീയതി ലേക് ഷോര്‍ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന് കീമോ തെറാപ്പി ചെയ്തിരുന്നു. ഇനി ഡിസംബര്‍ മൂന്നിന് വീണ്ടും കീമോ ചെയ്യണം. 33 തവണ ലേക് ഷോറില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും, ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡോ. വിപി. ഗംഗാധരന്റെ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞ്.കേരളത്തിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗദ്ധനായ ഡോ. ഗംഗാധരനെ അവിശ്വസിച്ചതിലും മുസ്ലിം സമുദായത്തിന് വെറുപ്പുണ്ട്.

എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ അനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനറല്‍ ആശുപത്രിയിലെ 5 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ബോര്‍ഡ് അംഗങ്ങളാണ്. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാരാണ് പാനലിലുള്ളത്. ഇവര്‍ ഇബ്രാഹിംകുഞ്ഞിനെ ലേക് ഷോര്‍ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പി.കെ. കുഞ്ഞാലിക്കുട്ടി വരെ ഇബ്രാഹിം കുഞ്ഞിന് വേണ്ടി മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. എന്നാല്‍ തന്നെ യു ഡി എഫ് നേതാക്കള്‍ നിരന്തരം വേട്ടയാടിയതിന്റെ പ്രതികാരമാണ് മുഖ്യമന്ത്രി തീര്‍ത്തത്. കമറുദീനോടും ഇബ്രാഹിം കുഞ്ഞിനോടും സര്‍ക്കാര്‍ കാണിക്കുന്ന വിരോധത്തിലുള്ള പ്രതിഫലനം വരുന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ ദൃശ്യമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (15 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (32 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (11 hours ago)

Malayali Vartha Recommends