ചാലക്കുടിയില്‍ അരി ലോറിയില്‍ കഞ്ചാവ് കടത്ത്.... ആലപ്പുഴ സ്വദേശിയും കൊല്ലം സ്വദേശിയും പിടിയില്‍
ചാലക്കുടിയില്‍ അരി ലോറിയില്‍ കഞ്ചാവ് കടത്ത്.... ആലപ്പുഴ സ്വദേശിയും കൊല്ലം സ്വദേശിയും പിടിയില്‍. കൊരട്ടിയില്‍ അരി ലോറിയില്‍ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവാണ് പിടികൂടിയത്. രണ്ടു പേര് അറസ്റ്റിലായി. ആലപ്പുഴ ഹരിപ്പാട് മാഞ്ഞാടിയില്‍ അനീഷ് ഭവനത്തില്‍ അനീഷ് (36), കൊല്ലം ഏരൂര്‍ പാണയം ശ്രീഹരി നിലയം വീട്ടില്‍ സജീവന് (39) എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ രാവിലെ കൊരട്ടി ജങ്ഷനിലാണ് കഞ്ചാവുമായി എത്തിയ നാഷനല്‍ പെര്‍മിറ്റ് ലോറി പിടികൂടിയത്. ഇവര്‍ നിരവധി ലഹരി മരുന്ന് കേസുകളില്‍ പ്രതികളാണ്. കൊല്ലം, എറണാകുളം ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാര്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കാന്‍ കൊണ്ടുവന്നതാണ് കഞ്ചാവ്. പശ്ചിമ ബംഗാളിലെ സിലുഗുരിയിലേക്ക് കശുവണ്ടി ലോഡുമായി പോയ ലോറി തിരിച്ച് ആന്ധ്രയിലെത്തി, രാജമുന്ദ്രിയില്‍ നിന്ന് അരി ലോഡ് എടുത്ത് അതിനോടൊപ്പം കഞ്ചാവും കയറ്റി വരുകയായിരുന്നു ഇവര്‍.
L
https://www.facebook.com/Malayalivartha