Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അടുക്കളയിൽ താളം കെട്ടികിടക്കുന്ന രക്തം, അടർന്നുമാറിയ മുടിയും മാംസവും അവിടവിടയായി ചിന്നിചിതറി കിടക്കുന്നു... പിന്നാലെയെത്തിയ പോലീസ് കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയത്... വിതുരയിൽ നാട്ടുകാരെ പോലും ഞെട്ടിച്ച അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നു... സംഭവം ഇങ്ങനെ...

29 NOVEMBER 2020 08:55 AM IST
മലയാളി വാര്‍ത്ത

വിതുരയിൽ നാട്ടുകാരെ പോലും ഞെട്ടിച്ച അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ്. സൃഹൃത്തിനെ വീട്ടിൽ വച്ച് തലയ്ക്കടിച്ച് കൊന്ന് മൃതദേഹം അടുക്കളയിൽ സൂക്ഷിച്ചു. പിന്നാലെ പിടിക്കപ്പെടുമെന്നായപ്പോൾ കട്ടിലിനടിയിൽ കുഴിച്ചിട്ട ശേഷം മുങ്ങി. വിതുര പട്ടൻകുളിച്ചപാറയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്.

പട്ടൻകുളിച്ചപാറ കൊച്ചുകരിക്കകത്തിൽ തിരുവന്റെയും നാരായണിയുടെയും മകൻ മാധവനാണ്(55) മരിച്ചത്. സുഹൃത്ത് വേമ്പുര തടത്തരികത്ത് വീട്ടിൽ താജുദ്ദീനെ (60) പൊലീസ് തെരയുന്നു. മൂന്ന് ദിവസം മുൻപാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒറ്റയ്ക്കു താമസിക്കുന്ന താജുദ്ദീന്റെ വീട്ടിൽ നിത്യ സന്ദർശകനാണ് മാധവൻ.

ഇരുവരും വിവാഹം കഴിച്ചിട്ടില്ല. വിവിധ കേസുകളിൽ പ്രതികളുമാണ്. മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായി മാധവനെ അടിച്ചു കൊന്നതാവാമെന്ന് പൊലീസ് കരുതുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിൽ പലയിടത്തും മർദ്ദനമേറ്റ പാടുമുണ്ട്. സംഭവദിവസം വീട്ടിൽ ബഹളം കേട്ടതായി പരിസരവാസികൾ പറയുന്നു. ഇന്നലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചെന്ന് നോക്കിയപ്പോൾ അടുക്കള ഭാഗത്ത് രക്തം കെട്ടിക്കിടക്കുന്നതു കണ്ടെത്തി.

സംശയം തോന്നിയതിനെ തുടർന്ന് വിതുര പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ പരിശോധനയിലാണ് കട്ടിലിനടിയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാധവന്റെ ശരീരം പകുതി അഴുകിയ നിലയിലാണ്. അടുക്കളയിൽ കിടന്ന് അഴുകിയ മൃതദേഹം ഇന്നലെ രാവിലെ കുഴിച്ചിട്ടതാവാമെന്നു കരുതുന്നു. അടുക്കളയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതിനിടെ അടർന്നുമാറിയ മുടിയും മാംസവും അവിടവിടയായി കിടപ്പുണ്ടായിരുന്നു.

ഇന്നലെ രാവിലെയും താജുദ്ദീനെ വീട്ടിൽ കണ്ടവരുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ വന്നു നോക്കിയതോടെ അപകടം മണത്ത താജുദ്ദീൻ മൃതദേഹം കുഴിച്ചിട്ട ശേഷം രക്ഷപ്പെട്ടതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.താജുദ്ദീനെ പിടികൂടാൻ ഊർജിതാന്വേഷണം നടക്കുന്നതായി വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്.ശ്രീജിത്തും സബ് ഇൻസ്പെക്ടർ എസ്.എൽ.സുധീഷും പറഞ്ഞു.റൂറൽ എസ്.പി അശോക്‌കുമാറും ഡിവൈ.എസ്.പി ഉമേഷും സംഭവസ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (22 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (27 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (38 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (59 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends