Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സംഭവം കൊച്ചിയില്‍... കൊച്ചി പാലാരിവട്ടത്ത് കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം; അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു; ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സൂചന

30 NOVEMBER 2020 08:10 AM IST
മലയാളി വാര്‍ത്ത

കേരളത്തെ അമ്പരപ്പിച്ച് മറ്റൊരു ബസ് അപകടം കൂടി. കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ ഡ്രൈവറാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറിയത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തില്‍ പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഒരാളൊഴികെ മറ്റുള്ള യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.

കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം സ്വദേശിയുമായ അരുണ്‍ സുകുമാര്‍(45) ആണ് മരിച്ചത്. കണ്ടക്ടറുടെ പരുക്ക് ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി.

അപകടത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. ലോക് ഡൗണിന് ശേഷം കെഎസ്ആര്‍ടിസി കര കയറി വരികയായിരുന്നു. അതിനിടെയാണ് അപകടം. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

അതിനിടെ കോട്ടയത്ത് നിന്നും രക്ഷപ്പെടലിന്റെ ഓരു വാര്‍ത്തയും വരുന്നുണ്ട്. കാറിടിച്ച് റോഡില്‍വീണ് ബസിനടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടകം സിമന്റ് കവലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അപകടത്തെത്തുടര്‍ന്ന് എം.സി.റോഡില്‍ അരമണിക്കൂറോളം ഗതാഗതം മുടങ്ങി.

അതിവേഗത്തിലെത്തിയ കാറിടിച്ച് തെറിച്ച് റോഡില്‍വീണ ബൈക്ക് യാത്രക്കാരന്‍ ബസിനടിയില്‍ കുടുങ്ങിയത്. കോട്ടയത്തുനിന്ന് ഞാലിയാകുഴിക്കുപോയ 'ബേബിഗോമതി' ബസ് സിമന്റ് കവല ജങ്ഷനില്‍ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുക്കുന്നതിനിടെ മറികടക്കാന്‍ ബൈക്ക് യാത്രക്കാരന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ബൈക്കിലിടിച്ചു. ബൈക്കും യാത്രക്കാരനും ബസിനടിയില്‍ കുടുങ്ങി. ഡ്രൈവര്‍ പെട്ടെന്ന് ബസ് നിര്‍ത്തിയതിനാല്‍ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടു.

യാത്രക്കാര്‍ ചേര്‍ന്ന് ബൈക്ക് യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ചു. കാര്‍ കണ്ടെത്തുന്നതിനായി സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്തായാലും ഈ യാത്രക്കാരന്റെ രക്ഷപ്പെടല്‍ ചര്‍ച്ചയായിരിക്കുമ്പോഴാണ് കൊച്ചിയിലെ ഈ ബസ് അപകടം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (30 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (35 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (46 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends